വിഭാഗീയതക്കെതിരെ പിണറായി: എറണാകുളത്ത് വി.എസ് പക്ഷത്തിന് അന്ത്യശാസനം

കൊച്ചി: വിഭാഗീയ നീക്കങ്ങൾ അവസാനിപ്പിച്ചില്ളെങ്കിൽ ക൪ശന നടപടി നേരിടാൻ തയാറായിക്കൊള്ളാൻ എറണാകുളത്തെ വി.എസ് വിഭാഗത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ അന്ത്യശാസനം.
പരിഹരിക്കപ്പെടാതെ പുകയുന്ന സംഘടനപ്രശ്നങ്ങൾ ച൪ച്ചചെയ്യാൻ ഞായറാഴ്ച എറണാകുളം ലെനിൻ സെൻററിൽ ചേ൪ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു പിണറായിയുടെ താക്കീത്. ജില്ലാ കമ്മിറ്റി യോഗം തിങ്കളാഴ്ച പിണറായിയുടെ സാന്നിധ്യത്തിൽ ചേരും. പാ൪ട്ടി തീരുമാനങ്ങളും നടപടി ശിപാ൪ശകളും ഭൂരിപക്ഷം ഉപയോഗിച്ച് പരാജയപ്പെടുത്തുന്ന ജില്ലാ കമ്മിറ്റിയുടെ നടപടി വെച്ചുപൊറുപ്പിക്കാനാകില്ല. ഭൂരിപക്ഷത്തിൻെറ  പേരിൽ വൈരാഗ്യം തീ൪ക്കുന്ന നടപടികൾ തുട൪ന്നാൽ കമ്മിറ്റി പിരിച്ചുവിടുന്നതടക്കം ക൪ശന നടപടികളുണ്ടാകുമെന്നും പിണറായി ഓ൪മിപ്പിച്ചു. വി.എസ് പക്ഷത്തിൻെറ എതി൪പ്പ് മറികടന്ന് ജില്ലാ കമ്മിറ്റിയംഗം ജോൺ ഫെ൪ണാണ്ടസിൻെറ നേതൃത്വത്തിൽ കൊച്ചി ഏരിയ കമ്മിറ്റി പുന$സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വി.എസ് അനുകൂലിയായിരുന്ന ജോൺ ഫെ൪ണാണ്ടസ് അടുത്ത കാലത്ത് ഒൗദ്യോഗികപക്ഷത്തേക്ക് ചുവടുമാറ്റിയിരുന്നു. ജോൺ ഫെ൪ണാണ്ടസിനെ മുൻനി൪ത്തി കൊച്ചി ഏരിയ കമ്മിറ്റി കൈക്കലാക്കാൻ ഒൗദ്യോഗികപക്ഷം നേരത്തെ നി൪ദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗങ്ങളിലെല്ലാം ഇക്കാര്യം പരിഗണനക്ക് വന്നിരുന്നെങ്കിലും ഭൂരിപക്ഷമുള്ള വി.എസ് പക്ഷം എതി൪ക്കുകയായിരുന്നു. ജില്ലയിലെ ചില ഏരിയ കമ്മിറ്റികൾ രൂക്ഷമായ വിഭാഗീയതയുടെ പിടിയിലാണെന്ന് പിണറായി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഏരിയ സെക്രട്ടറിമാ൪തന്നെയാണ് ഇവിടങ്ങളിൽ വിഭാഗീയ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. പാ൪ട്ടിയുടെ ഏരിയ സെക്രട്ടറിമാ൪ റിയൽ എസ്റ്റേറ്റ് പ്രവ൪ത്തനം നടത്തേണ്ടതില്ളെന്നും പാ൪ട്ടി പ്രവ൪ത്തനത്തിൽമാത്രം ശ്രദ്ധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിൻെറ ഭാഗമായി സംസ്ഥാനമാകെ പാ൪ട്ടി ഒറ്റക്കെട്ടായി മുന്നേറിയപ്പോൾ വിഭാഗീയ പ്രവ൪ത്തനം നടത്താനായിരുന്നു എറണാകുളത്ത് പലരും ശ്രമിച്ചത്. ഇത്തരം വിഭാഗീയത ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ളെന്നും പിണറായി വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിച്ച  യോഗത്തിൽ സി.പി.എം സംസ്ഥാന സമിതിയംഗങ്ങളായ കെ.എം. സുധാകരൻ, എസ്. ശ൪മ, കെ. ചന്ദ്രൻപിള്ള, സി.എൻ. മോഹനൻ എന്നിവരും പങ്കെടുത്തു. ചികിത്സയിലായിരുന്നതിനാൽ മുതി൪ന്ന നേതാവായ എം.എം. ലോറൻസ് എത്തിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് സമിതിയോഗ തീരുമാനങ്ങളും പിണറായി റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.