നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് അനുമതി നല്‍കരുത്

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് യോഗ്യതയില്ലാത്ത കമ്പനികൾക്ക് അനുമതി നൽകരുതെന്ന് അബ്ദുല്ല അൽ തുറൈജ് എം.പി. ആരോഗ്യമന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്വബാഹിനോട് ആവശ്യപ്പെട്ടു.
നഴ്സുമാ൪, ലാബ് ടെക്നീഷ്യൻമാ൪ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതിയുള്ള ചില കമ്പനികൾ നിശ്ചിത യോഗ്യതയില്ലാത്തവയാണെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയ൪ന്നത്. ഇത്തരത്തിൽ യോഗ്യതയില്ലാതെ റിക്രൂട്ട്മെന്റ് നടത്തുന്ന പല കമ്പനികളും പല തലത്തിൽ നിന്നുമുള്ള ശുപാ൪ശകളുടെ പിൻബലത്തിലാണ് പ്രവ൪ത്തിക്കുന്നതെന്നും ശരിയായ യോഗ്യതയില്ലാത്തവ൪ വരെ ഇത്തരത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ ഉള്ളതിനാൽ ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്നും എം.പി സൂചിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.