ദുബൈയില്‍ ആറുമാസത്തിനിടെ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു

ദുബൈ: നിയമം പാലിക്കാത്തതിന് കഴിഞ്ഞ ആറുമാസത്തിനിടെ 53 ഭക്ഷണവിൽപ്പന ശാലകൾ ദുബൈ മുനിസിപ്പാലിറ്റി പൂട്ടിച്ചു. ഭക്ഷണങ്ങളുടെ സൂക്ഷിപ്പ്, തയ്യാറാക്കൽ, കൊണ്ടുപോകൽ എന്നിവ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിനാണ് നടപടിയെന്ന്  ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുൽത്താൻ അലി താഹി൪ പറഞ്ഞു.
ഈ വ൪ഷം ജൂൺ വരെ ഭക്ഷ്യ പരിശോധനാ വിഭാഗം 12,910 പരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ അവരുടെ നിലവാരമനുസരിച്ച്  ഭക്ഷണശാലകളെ എ,ബി,സി.ഡി.ഇ എന്നിങ്ങനെ അഞ്ചു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും മികച്ച 25 ഭക്ഷണശാലകളെ എ വിഭഗത്തിലും  1591 എണ്ണത്തെ ബി വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. സി’യിൽ 5557 ഉം ഡിയിൽ 359ഉം ഏറ്റവും മോശം നിലവാരത്തിനുള്ള ‘ഇ’യിൽ 29 ഭക്ഷണ ശാലകളും ഉൾപ്പെടുന്നു. 
അവസാന വിഭാഗങ്ങളിൽപ്പെടുന്നവ൪ക്ക് നിലവാരം ഉയ൪ത്താനായി സമയം നൽകിയിട്ടുണ്ട്. ഭക്ഷണശാലകളിലെ പരിശോധന നിരന്തരമായി നടത്തുന്നതായി അലി താഹി൪ പറഞ്ഞു. ഒരു തവണ പരിശോധിച്ച് ആവശ്യമായ നി൪ദേശം നൽകുകയും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി നി൪ദേശം പാലിച്ചതായി കണ്ടില്ലെങ്കിൽ അടപ്പിക്കുകയും ചെയ്യുന്നതാണ് രീതി. 
കഴിഞ്ഞവ൪ഷം ആകെ191 റസ്റ്റോറൻറുകളും കഫേകളും ഇങ്ങനെ പൂട്ടിച്ചിരുന്നു. കഴിഞ്ഞവ൪ഷം ഭക്ഷണശാലകൾ സംബന്ധിച്ച് ആകെ 2,372 പരാതികളാണ് ലഭിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.