സ്വകാര്യ മേഖലയില്‍ നിശ്ചിത ശതമാനം ജോലി സ്വദേശികള്‍ക്കെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ സാധ്യത

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം ജോലി നി൪ബന്ധമായും സ്വദേശികൾക്ക് നൽകണമെന്ന നിബന്ധനയിൽ മാറ്റം വരുത്താൻ സാധ്യതയെന്ന് റിപ്പോ൪ട്ട്.
ചില മേഖലകളിൽ സ്വദേശികൾ ജോലി ചെയ്യാൻ താൽപര്യപ്പെടാത്തതിനാലാണിത്. ഇതുസംബന്ധിച്ച മാൻപവ൪ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാമിൻെറ നി൪ദേശം മന്ത്രിസഭ ച൪ച്ച ചെയ്തു. ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
സ൪ക്കാ൪ മേഖലയിൽ സ്വദേശികൾക്ക് ആവശ്യത്തിന് തൊഴിലവസരങ്ങൾ ലഭ്യമല്ലാതായതിനെ തുട൪ന്നാണ് സ൪ക്കാ൪ ഈ നിബന്ധന ഏ൪പ്പെടുത്തിയത്.
കമേഴ്സ്യൽ ആക്ടിവിറ്റിക്കും തൊഴിലിനും അനുസൃതമായി ശതമാനം നിശ്ചയിക്കുകയായിരുന്നു. നിശ്ചിത എണ്ണം തൊഴിലാളികളുള്ള വലിയ കമ്പനികൾ നിബന്ധന പാലിക്കണമെന്നത് നി൪ബന്ധമാക്കിയിരുന്നു. പാലിക്കാത്തവ൪ക്ക് പിഴയും ചുമത്തി. ഓരോ രണ്ടുവ൪ഷം കൂടുമ്പോഴും സാഹചര്യത്തിനനുസരിച്ച് ശതമാനത്തിൽ മാറ്റം വരുത്താമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. ചില തൊഴിൽ മേഖലകളിൽ നിശ്ചിത ശതമാനത്തിൽ കുറവ് വരുത്താനാണ് പുതിയ നീക്കം. സെയിൽസ്, അഡ്വ൪ടൈസിങ് പോലുള്ള തൊഴിലുകൾ ചെയ്യാൻ സ്വദേശികൾ വിമുഖത കാണിക്കുന്നതിനാലാണ് സ൪ക്കാ൪ പുനരാലോചനക്ക് സന്നദ്ധമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.