രാഷ്ട്രീയ ഉദ്വേഗങ്ങള്‍ക്കിടെ മുഖ്യമന്ത്രി ലീഗ് ഹൗസില്‍

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ  ഉദ്വേഗം തുടരുന്നതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലീഗ് ഹൗസിലത്തെി നേതാക്കളുമായി ച൪ച്ച നടത്തി. വ്യാഴാഴ്ച രാവിലെ ലീഗ് ഹൗസിൽ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീ൪ തുടങ്ങിയവരുമായാണ്  മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ദൽഹിയിലെ ച൪ച്ചയിൽ ലീഗ് പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ ലീഗ് പിന്തുണച്ചില്ല. ഹൈകമാൻഡ് നേരിട്ട് വിളിക്കാതെ ദൽഹിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു ലീഗ് നിലപാട്. ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുകയാണെങ്കിൽ അത് ലീഗിനുതന്നെ അവകാശപ്പെട്ടതാണെന്ന മുൻ നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയും ചെയ്തു.
ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടത്തെിയത്. ഒമ്പതുമണിയോടെ ലീഗ് നേതാക്കൾ ലീഗ് ഹൗസിലത്തെി. 10.15 ആയപ്പോഴേക്കും ഉമ്മൻ ചാണ്ടിയും വന്നു. അവിടെ അരമണിക്കൂ൪ കൂടിക്കാഴ്ച. ച൪ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നേതാക്കളുടെ മുഖത്ത് തെളിച്ചമില്ലായിരുന്നു.
കാര്യങ്ങളെല്ലാം സി.എം പറയുമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. അതേസമയം, പുന$സംഘടനാ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡാണെന്നും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് ഹൗസിലത്തെിയത് സൗഹൃദസന്ദ൪ശനത്തിൻെറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ഉടൻ ലീഗ് നേതാക്കൾ വീണ്ടും ലീഗ് ഹൗസിലത്തെി തിരക്കിട്ട ച൪ച്ച നടത്തി. ഇതിനുശേഷം ഇ.ടി. മുഹമ്മദ് ബഷീ൪ മാധ്യമങ്ങളുമായി സംസാരിച്ചു.
ഉപമുഖ്യമന്ത്രി വിഷയത്തിൽ മുസ്ലിം ലീഗിന് പഴയ നിലപാടിൽ മാറ്റമില്ളെന്ന് ഇ.ടി അസന്ദിഗ്ധമായി വ്യക്തമാക്കി. മന്ത്രിസഭയിലെ രണ്ടാം സ്ഥാനം ലീഗിനുതന്നെയാണെന്ന വിഷയത്തിൽ ഒരു സംശയവുമില്ല. പുതിയ ഉപാധികളൊന്നും ഈ വിഷയത്തിൽ ലീഗ് മുന്നോട്ടു വെച്ചിട്ടില്ല.
ദൽഹിയിൽ ച൪ച്ചക്കു പോകാത്തത് ഹൈകമാൻഡിൻെറ ഒൗദ്യോഗിക അറിയിപ്പ് ഇല്ലാത്തതിനാലാണ്.
യു.ഡി.എഫിൻെറ ഇപ്പോഴത്തെ പോക്കിൽ തൃപ്തിയില്ല. ഹൈകമാൻഡ് എത്രയും നേരത്തേ പ്രശ്നം തീ൪ക്കുന്നോ അത്രയും നല്ലത്. ഉമ്മൻ ചാണ്ടി ലീഗ് ഹൗസിൽ ച൪ച്ചക്ക് വന്നതിൽ പ്രത്യേകിച്ച് മുസ്ലിംലീഗിന് ആവേശമൊന്നുമില്ല. അത് വലിയ കാര്യമല്ളെന്നും ഇ.ടി. മുഹമ്മദ് ബഷീ൪ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രിപദം രമേശ് ചെന്നിത്തലക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ മുസ്ലിംലീഗ് ഉമ്മൻ ചാണ്ടിയോട് ഉപാധികൾ വെച്ചിട്ടുണ്ടെന്നാണ് സൂചന.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസ൪കോട് സീറ്റും ഇ. അഹമ്മദിന് കേന്ദ്ര കാബിനറ്റ് മന്ത്രിപദവിയും ലഭിക്കണമെന്നാണ് ലീഗിൻെറ ഉപാധി. ലീഗിൻെറ ആവശ്യങ്ങൾ ഹൈകമാൻഡിനെ ധരിപ്പിച്ചശേഷം ദൽഹി ച൪ച്ചക്ക് കളമൊരുക്കാമെന്ന ധാരണയിലാണ് വ്യാഴാഴ്ച ഉമ്മൻ ചാണ്ടി ദൽഹിക്ക് തിരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.