കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം നേരിടാന്‍ യു.ഡി.എഫില്‍ ധാരണ

കൊച്ചി: സോളാ൪ കേസിലെ പ്രതി  സരിത നായരുടെ മൊഴി ഒതുക്കാൻ ബെന്നി  ബെഹ്നാൻ എം.എൽ.എയും മന്ത്രി കെ. ബാബുവും ഇടപെട്ടെന്ന ആരോപണത്തെ ശക്തമായി നേരിടാൻ കൊച്ചിയിൽ ചേ൪ന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിൽ ധാരണ.
  കൺവീന൪ പി.പി. തങ്കച്ചൻെറയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും   നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ കൊച്ചിയിൽ രഹസ്യയോഗം ചേ൪ന്നശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  മാധ്യമങ്ങൾ യു.ഡി.എഫിനെതിരെ ആസൂത്രിത നീക്കം നടത്തുകയാണെന്നും നേതാക്കൾ വ്യക്തമാക്കിയതായാണ് വിവരം. നെടുമ്പാശേരി ഹോട്ടൽ മാരിയറ്റിലായിരുന്നു  രഹസ്യ കൂടിക്കാഴ്ച.    യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ. ബാബുവും ബെന്നി ബെഹ്നാനും ആരോപണങ്ങളുടെ നിജസ്ഥിതി നേതാക്കളെ അറിയിച്ചു. നെടുമ്പാശേരിയിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നേതാക്കൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ.എം. മാണി എന്നിവരുമായി നേതാക്കൾ ഫോണിൽ ബന്ധപ്പെട്ട് ച൪ച്ച നടത്തി.  
പി.പി. തങ്കച്ചനും കുഞ്ഞാലിക്കുട്ടിയും ആദ്യം കൂടിക്കാഴ്ച നടത്തിയശേഷം വിശദ ച൪ച്ചക്കായി ഹോട്ടലിലേക്ക് എത്താൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു.  ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും  ആരോപണം മുന്നണിയെ തന്നെ പിടിച്ചുകുലുക്കുമെന്ന ആശങ്ക ഉയ൪ന്നതിനെതുട൪ന്നാണ് തിരക്കിട്ട് ച൪ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.