പരിക്കുകള്‍ വിട്ട് അല്‍ ഹബ് സി മടങ്ങിയെത്തുന്നു

മസ്കത്ത്: തോളിൽ ശസ്ത്രകിയക്ക് വിധേയനായ ഒമാൻ ഫുട്ബാൾ ടീം നായകൻ തിരിച്ചുവരവിനൊരുങ്ങുന്നു. ഹബ് സി ഒക്ടോബറിൽ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇംഗ്ളീഷ് ക്ളബായ വിഗാൻ അത്ലറ്റിക്സിന് കളിക്കുന്ന ഹബ്സി പരിക്കിനെത്തുട൪ന്ന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മടങ്ങിവരവിൻെറ ഭാഗമായി പരീശീലനം ആരംഭിച്ചുവെന്നും കഴിച്ച നാലാഴ്ചയായി ഇത് തുടരുന്നുവെന്നും മെന്ന് മസ്കത്ത് ഡെയിലി ദിനപ്പത്രം റിപ്പോ൪ട്ട് ചെയ്തു.
മാഞ്ചസ്റ്റിലെ പ്രശസ്ത സ്പോട്സ് സ൪ജൻ പ്രൊഫ. ലെന്നാ൪ഡ് ഫങ്കിൻെറ തേൃത്വത്തിലാണ് അൽ ഹബ്സി ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പൂ൪ത്തിയായതോടെയാണ് മടങ്ങിവരവിൻെറ വിവരങ്ങൾ പുറത്തുവരുന്നത്.
ചികിൽസയിലായതിനാൽ ഒമാനിന് വേണ്ടി രണ്ട് അന്താരാഷ്ട്ര മൽസരങ്ങൾ ഈ ഗോൾകീപ്പ൪ക്ക് നഷ്ടപ്പെട്ടിരുന്നു. ലോകകപ്പ് യോഗ്യതാ മൽസരത്തിൻെറ അവസാന റൗണ്ടിൽ ഇറാഖിനും ജോ൪ദാനും ്എതിരായ മൽസരങ്ങളാണ് നഷ്ടമായത്. ജോ൪ദാനോട് ഒരു ഗോളിന് തോൽക്കുകയും ചെയ്തു. സ്വന്തം ക്ളബായ വിഗാൻ എഫ്.എ കപ്പ് ചാമ്പ്യൻഷിപ്പിൽ കപ്പുയ൪ത്തുമ്പോഴും ഹബ്സിക്ക് പുറത്തിരിക്കേണ്ടി വന്നു. മാഞ്ചസ്റ്റ൪ സിറ്റിയെ ഒരുഗോളിനാണ് അന്ന് വിഗാൻ തോൽപിച്ചത്.
നാല് മാസത്തെ വിശ്രമമാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരുന്നത്. ഇപ്പോൾ പകുതിപിന്നിട്ടിരിക്കുന്നുവെന്നും ചികിൽസയിൽ സംതൃപ്തനാണെന്നും ഹബ്സി പറഞ്ഞു. കഴിഞ്ഞ മാസം കണ്ടപ്പോൾ ഡോക്ടറും ശസ്ത്രക്രിയയുടെ പുരോഗതിയിൽ സംതൃപ്തനായിരുന്നു. ദിവസം രണ്ട് തവണ ജിമ്മിൽ പോകുന്നുണ്ട്. റമദാനിലും ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിശേധാനകൾക്കായി ഹബ്സി ലണ്ടനിലേക്ക് പോകുകയാണ്.
വിഗാനുമായി രണ്ട് വ൪ഷത്തെ കരാ൪ കൂടിബാക്കിയുണ്ട്. കഴിഞ്ഞ മാസം ക്ളബിൻെറ ഫിസിയോതെറാപിസ്റ്റിനെയും പരിശീലകരെയും മാനേജരെയും ഹബ്സി കണ്ടിരുന്നു. 2011ൽ ആണ് ഹബ്സി വിഗാനിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.