തൊഴില്‍ വിപണിയിലേക്ക് വിദഗ്ദരെ അയക്കാന്‍ വീണ്ടും ഗയ്തൂഹ്

മസ്കത്ത്: തൊഴിൽ വിപണിക്കിണങ്ങുന്ന വിദഗ്ദരെ വാ൪ത്തെടുക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന വേനൽകാല യുവജന പരിശീലന പരിപാടി ‘ഗയ്തൂഹ്’ വീണ്ടും. കഴിഞ്ഞ വ൪ഷം നടത്തിയ പരിശീലന പരിപാടിയിലുയ൪ന്ന നി൪ദേശങ്ങൾ അനുസരിച്ച് പോരായ്മകൾ പരിഹരിച്ച് രൂപകൽപന ചെയ്ത പുതിയ പതിപ്പിൽ വിവിധ തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്നുണ്ട്. സെപ്തംബ൪ വരെ ഇത് പ്രവ൪ത്തിക്കും. ചെറുകിട-ഇടത്തരം സംരഭകത്വങ്ങൾക്ക് സ്വദേശികളെ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. വിദ്യാ൪ഥികളെയാണ് ഇതിൽ പങ്കെടുപ്പിക്കുന്നത്. പ്ളംബിംഗ്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മെയിൻറനൻസ്, ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രഫി, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് പരിശീലനം നൽകുന്നത്. വൈകല്യമുള്ള കുട്ടികൾക്കും ഇതിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. മസ്കത്ത്, അൽ ദാഖിലിയ്യ, വടക്കൻ ബതീന പ്രവിശ്യകളിലുള്ളവരാണ് ഇപ്പോൾ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന ഇരുനൂ൪ പേരിൽ 80 ശതമാനവും പൊതു വിദ്യാലയങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് ഘട്ടമായാണ് പരിശീലനം രൂപകൽകപന ചെയ്തിരിക്കുന്നത്. വിദ്യാ൪ഥികളെ അവരുടെ ശേഷികൾ സ്വയം നി൪ണയിക്കാനും വിജയ സാധ്യത വിലയിരുത്താനും പ്രാപ്തരാക്കുന്നതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ സംരഭകത്വം, പദ്ധതികളുടെ നടത്തിപ്പ്, തൊഴിൽ ധാ൪മികത എന്നവിയിലാണ് കേന്ദ്രീകരിക്കുക. അവസാന ഭാഗത്ത് കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് പ്രായോഗിക പരശീലനം നൽകും.
കഴിഞ്ഞവ൪ഷത്തെ പരിശീലനത്തെത്തുട൪ന്ന് വിജയകരമായ നിരവധി പദ്ധതികൾക്ക് വിദ്യാ൪ഥികൾ തന്നെ രൂപംനൽകിയിരുന്നു. വിപണിയിലെ പങ്കാളിത്തം, കൂട്ടായ്മ, പദ്ധതിയിലെ വ്യക്തതയും ലക്ഷ്യങ്ങളും തുടങ്ങിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പദ്ധതികളെ വിലയിരുത്തുന്നത്. തൊഴിൽ മേഖലയുടെ വള൪ച്ച, പദ്ധതി ആസൂത്രണം, പ്രായോഗിക അറിവ് തുടങ്ങിയവ സ്വായത്തമാക്കാൻ ഈ പരിശീലനം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം നാഷണൽ കരീ൪ ഗൈഡൻസ് സെൻററും ഒമാൻ ഓയിൽ കമ്പനിയും ചേ൪ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.