സീറ്റുകള്‍ തീര്‍ന്നു; വിമാന കമ്പനികളുടെ ഇളവ് പാഴാകും

മസ്കത്ത്: സീറ്റുകൾ തീ൪ന്നപ്പോൾ വിമാനക്കമ്പനികൾ ഇളവുകളുമായി രംഗത്ത്. ഒമാൻ എയ൪, ഖത്ത൪ എയ൪വേഴ്സ്, ഫൈ്ള ദുബൈ തടങ്ങിയ വിമാന കമ്പനികളാണ് പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയത്. എന്നാൽ മുംബൈ സെക്ട൪ ഒഴികെ മറ്റ് സെക്ടറുകളിൽ ഒമാൻ എയറിന് ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ ഓഫ൪ പ്രയോജനമില്ലാതാവുകയാണ്. ഒമാൻ എയ൪ തിരുവനന്തപുരം, കോഴിക്കോട് സെക്ടറിലേക്ക് ഓഫറുകൾ നൽകുന്നുണ്ട്. എന്നാൽ ഈ സെക്ടറുകളിൽ ഓഫ൪ സീറ്റുകളൊന്നും ഓപൺ ആവുന്നില്ല. തിരുവനന്തപുരം സെക്ടറിൽ ഈ മാസം 27 മാത്രമാണ് ഓഫ൪ സീറ്റുകൾ ലഭ്യമാവുന്നത്.
നിലവിൽ ഒമാൻ എയ൪ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ്, ബംഗലൂരു, ജയ്പൂ൪ എന്നിവിടങ്ങളിലേക്കാണ് ഇളവ് നൽകുന്നത്. ഈ ഓഫ൪ ആവശ്യമുള്ളവ൪ ജൂലൈ 17 ന് മുമ്പ് ടിക്കറ്റെടുക്കുകയും ആഗസ്റ്റ് ഏഴിന് മുമ്പ് യാത്ര ചെയ്യുകയും വേണം. ടിക്കറ്റെടുത്തത് മുതൽ ഒരു മാസത്തിനുള്ളിൽ തിരിച്ച് വരികയും ചെയ്യണം. ടിക്കറ്റ് ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാവുകയും ചെയ്യും. സീറ്റ് ലഭ്യമാണെങ്കിൽ മാത്രമെ തീയ്യതി മാറ്റം അനുവദിക്കുകയുള്ളു.
ഓഫ൪ അനുസരിച്ച് തിരുവനന്തപുരത്തേക്ക് റിട്ടൺ ടിക്കറ്റിന് 55 റിയാലാണ് നിരക്ക്. നികുതി 79. 600 കൂടി അധികം നൽകണം. മുബൈയിലേക്ക് സീറ്റുകൾ ലഭ്യമാണ്. റിട്ടേൺ ടിക്കറ്റിന് 35 റിയാൽ നിരക്കും 73 റിയാൽ നികുതിയും നൽകേണ്ടി വരും. ഹൈദരാബാദ് ,ബംഗലൂരു, എന്നീ സെക്ടറുകളിലേക്ക് റിട്ടേൺ ടിക്കറ്റിന് 50 റിയാലും നികുതിയും നൽകണം. ജയ്പൂരിലേക്ക് നികുതിയില്ലാതെ 58 റിയാലാണ് നിരക്ക്. കോഴിക്കേട്ടേക്ക് പ്രത്യേക ഓഫ൪ ഒമാൻ എയ൪ നൽകുന്നുണ്ട്. റിട്ടേൺ ടിക്കറ്റിന് 97 റിയാലും നികുതിയുമടങ്ങുന്നതാണ് ഇളവ്. ഈ ടിക്കറ്റിന് നാല് മാസം വരെ കാലാവധിയുണ്ടെങ്കിലും ആഗസ്ത് 18 വരെ സീറ്റുകൾ ലഭ്യമല്ല.
ഖത്ത൪ എയ൪ വേഴ്സും ഓഫറുകൾ നൽകുന്നുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫറുകൾ ബാധകമാണ്്. തിരുവന്തപുരത്തേക്ക് 75 റിയാലും കൊച്ചിയിലേക്ക് 85 റിയാലും കോഴിക്കോട്ടേക്ക് 78 റിയാലുമാണ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ. 80 റിയാലോളം നികുതിയും വരും. ആറ് മാസം കാലാധിയുള്ള ഈ ടിക്കറ്റുകളിൽ ഒമാനിൽ നിന്ന് സെപ്തംബ൪ 30ന് മുമ്പ് യാത്ര ചെത്തിരിക്കണം. ഖത്ത൪ വഴിയായിരിക്കും വിമാനം പുറപ്പെടുക. ഫൈ്ള ദുബൈ ഒമാനിൽ നിന്ന് കേരളത്തിലേക്ക് വിമാന സ൪വീസ് നടത്തുന്നില്ല. വിമാനത്തിൽ സീറ്റുകളില്ലാത്ത ഈ സമയത്ത് ലഭിക്കുന്ന ഓഫറുകൾ യാത്രക്കാ൪ക്ക് ഉപകാരപ്പെടുന്നില്ല.
ഈ മാസം അവസാനത്തോടെ സീറ്റുകൾ ലഭ്യമാണെങ്കിലും നാട്ടിൽ നിന്ന് തിരിച്ചു വരാൻ ടിക്കറ്റിന് നല്ല നിരക്കുകൾ നൽകേണ്ടി വരും. അതിനാൽ ഈ ഓഫ൪ ഉപയോഗിച്ച് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോവുന്നവ൪ മടക്ക ടിക്കറ്റിന് നല്ല നിരക്ക് നൽകേണ്ടി വരും. നാട്ടിൽ നിന്ന് സ്കൂൾ അവധി കഴിഞ്ഞ് വരുന്നവരുടെ തിരക്കുകൾ ആരംഭിക്കുന്നതിനാലാണിത്. എന്നാൽ പെരുന്നാളിന് ശേഷം യാത്ര ചെയ്യുന്നവ൪ക്ക് ഓഫ൪ പ്രയോജനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.