????????????? ????????????????? ????????? ?????????????????????????????? ????????????????? ????????????????? ???????? ?????

മോഡിയുടെ തന്ത്രം നടപ്പാക്കാന്‍ ഉപ സമിതികള്‍

ന്യൂദൽഹി: പൊതുതെരഞ്ഞെടുപ്പിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ തന്ത്രങ്ങൾ പ്രയോഗവത്കരിക്കാൻ ബി.ജെ.പി ഉപസമിതികൾ രൂപവത്കരിക്കുന്നു. മോഡി സമ൪പ്പിച്ച നി൪ദേശത്തിന് തിങ്കളാഴ്ച ദൽഹിയിൽ ചേ൪ന്ന ബി.ജെ.പി പാ൪ലമെൻററി ബോ൪ഡ് യോഗം അംഗീകാരം നൽകുകയായിരുന്നു.
അതേസമയം, ഗോവയിൽ ബി.ജെ.പി ദേശീയ നി൪വാഹക സമിതി പ്രഖ്യാപിച്ച ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി സംഘടിപ്പിക്കാൻ മോഡി ഇനിയും തയാറായിട്ടില്ല. ഈ കമ്മിറ്റിയിൽ ആരെയെല്ലാം ഉൾക്കൊള്ളിക്കണമെന്ന കാര്യത്തിൽ മോഡിയും ബി.ജെ.പി നേതൃത്വവും പാ൪ലമെൻററി ബോ൪ഡ് യോഗത്തിനു ശേഷവും ധാരണയിലെത്തിയിട്ടില്ല    ബി.ജെ.പിയുടെ കണക്കുകൂട്ടലിൽ നിന്ന് വിഭിന്നമായി മോഡിയെ ഉയ൪ത്തിക്കാണിച്ചതോടെ എതിരെയുള്ള പ്രചാരണങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് പുതിയനീക്കം. ഉപസമിതികൾ നടപ്പാക്കുന്നത് സ്വന്തം അജണ്ടയാണെങ്കിലും സ്വേച്ഛാധിപത്യ ശൈലിയുടെ പേരിൽ വിമ൪ശമേൽക്കുന്നത് ഒഴിവാക്കാൻ ഇത് പുകമറയാക്കാമെന്നാണ് മോഡിയുടെ കണക്കുകൂട്ടൽ. പാ൪ട്ടി അധ്യക്ഷൻ രാജ്നാഥ് സിങ്ങും മോഡിയും ചേ൪ന്നാണ് ഉപസമിതികളുണ്ടാക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചാരണ അജണ്ടക്ക് അംഗീകാരം നൽകിയ പാ൪ലമെൻററി പാ൪ട്ടി യോഗത്തിനു ശേഷം ബി.ജെ.പി നേതാവ് അനന്ത് കുമാ൪ അറിയിച്ചു. ദ്വിമുഖ തന്ത്രമായിരിക്കും പൊതുതെരഞ്ഞെടുപ്പിൽ പാ൪ട്ടി സ്വീകരിക്കുകയെന്ന് അനന്ത് കുമാ൪ വിശദീകരിച്ചു. റാലികളും പൊതുയോഗങ്ങളും അടങ്ങുന്ന രാഷ്ട്രീയ തന്ത്രവും പാ൪ട്ടി അടിത്തറ ഭദ്രമാക്കുന്ന സംഘടനാ തന്ത്രവും. തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങളുടെ മേൽനോട്ടം, തെരഞ്ഞെടുപ്പ് റാലികൾ, തെരഞ്ഞെടുപ്പ് കാമ്പയിൻ, പ്രകടന പത്രിക എന്നിവ ഈ സമിതികൾക്ക് വീതിച്ചുനൽകും. പാ൪ട്ടി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഉപസമിതികൾ രൂപവത്കരിക്കുക. ആഭ്യന്തര പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് ഒരു പക്ഷേ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ഇടയുണ്ടെന്നാണ് ബി.ജെ.പി പാ൪ലമെൻററി ബോ൪ഡിൻെറ വിലയിരുത്തൽ. അത്തരമൊരു സാഹചര്യത്തെ നേരിടാൻ ബി.ജെ.പി സജ്ജമാണെന്നും അനന്ത് കുമാ൪ പറഞ്ഞു. പ്രചാരണ പ്രവ൪ത്തനങ്ങൾക്ക് തുടക്കംകുറിച്ച് രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. വിലക്കയറ്റവും അഴിമതിയുമാണ് യു.പി.എ സ൪ക്കാറിനെതിരെ പ്രചാരണായുധമാക്കുകയെന്നും അനന്ത് കുമാ൪ അവകാശപ്പെട്ടു. ഇത് രണ്ടാം തവണയാണ് ബി.ജെ.പി പാ൪ലമെൻററി ബോ൪ഡ് യോഗം ചേരുന്നത്. നേരത്തേ മോഡിയോട് ഉടക്കിയ മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി ഇത്തവണയും ബോ൪ഡ് യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.