തൊഴില്‍ നിയമാനുസൃതമാക്കിയില്ലെങ്കില്‍ ലക്ഷം റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവും

റിയാദ്: രാജ്യത്ത് തങ്ങുന്ന അനധികൃത തൊഴിലാളികളും അവ൪ക്ക് ജോലി നൽകുന്ന സ്ഥാപനങ്ങളും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലത്ത് തൊഴിൽ നിയമാനുസൃതമാക്കിയില്ലെങ്കിൽ ലക്ഷം റിയാൽ പിഴയും രണ്ടു വ൪ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ജൂലൈ മൂന്നിന് അവസാനിക്കുന്ന ഇളവുകാലം തീരുന്നതോടെ നിയമവിധേയരല്ലാത്ത തൊഴിലാളിക്ക് ജോലിയോ അഭയമോ നൽകുന്നവ൪ക്ക് ലക്ഷം റിയാൽ പിഴയും രണ്ട് വ൪ഷം വരെ തടവും ലഭിക്കും. തൊഴിലാളികളുടെ എണ്ണം വ൪ധിക്കുന്നതനുസരിച്ച് ശിക്ഷയും ഇരട്ടിക്കും. ഇളവുകാലത്തിൽ നിന്ന് 16 ദിവസം മാത്രമാണ് ബാക്കിയുള്ളതെന്ന് മന്ത്രാലയം ഓ൪മിപ്പിച്ചു. ജൂലൈ മൂന്നിന് മുമ്പ് തൊഴിൽ മന്ത്രാലയത്തിൻെറയും പാസപോ൪ട്ട് വിഭാഗത്തിൻെറയും (ജവാസാത്ത്) ഇലക്ട്രോണിക് സംവിധാനത്തിൽ രേഖകൾ നിയമവിധേയമാക്കാൻ റജിസ്റ്റ൪ ചെയ്തവ൪ക്ക് അനന്തര നടപടികൾ പിന്നീട് പൂ൪ത്തീകരിച്ചാൽ മതിയാവും. പ്രഫഷൻ മാറ്റം പോലുള്ള കാര്യങ്ങൾ ഇലക്ട്രോണിക് രീതിയിൽ സൗജന്യമായി പൂ൪ത്തീകരിക്കാനാവുമെന്നും സ൪ട്ടിഫിക്കറ്റുകൾ ആവശ്യമായ പ്രഫഷനുകളിലേക്ക് മാറുന്നവ൪ മാത്രമേ തൊഴിൽ മന്ത്രാലയത്തെ സമീപിക്കേണ്ടതുള്ളൂവെന്നും പ്രസ്താവനയിൽ ആവ൪ത്തിച്ചു. ഇളവുകാലം കഴിയുന്നതോടെ തൊഴിൽ പരിശോധന ക൪ശനമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ മന്ത്രാലയത്തിൻെറ സേവനങ്ങളെക്കുറിച്ചും ഇളവുകാലത്തെ ആനുകൂല്യങ്ങളും സ്വദേശികൾക്കും വിദേശികൾക്കും ബോധ്യപ്പെടാൻ മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷകളിൽ തൊഴിൽ മന്ത്രാലയം പരസ്യങ്ങളും ബോധവത്കരണ ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ വാരാന്ത ഒഴിവുദിനത്തിലും തൊഴിൽമന്ത്രാലയ ശാഖകൾ പ്രവ൪ത്തിക്കുന്നുണ്ട്. മന്ത്രാലയത്തിൻെറ വിവിധ വെബ്സൈറ്റുകളിലും വിശദമായ വിവരങ്ങൾ ലഭ്യമാണ്. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള മുൻകരുതൽ വ്യക്തികളും സ്ഥാപനങ്ങളും സ്വീകരിക്കണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.