ലക്ഷ്യ സെൻ
Posted On
date_range Updated On
date_range ബാഡ്മിന്‍റൻ കോർട്ടിൽ നിരാശ; വെങ്കലപ്പോരിൽ തോൽവി, മെഡലില്ലാതെ ലക്ഷ്യയുടെ മടക്കം
പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നിന് മെഡലില്ലാതെ മടക്കം. പുരുഷ സിംഗ്ള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജിയക്കെതിരെയാണ് ലക്ഷ്യ തോൽവി വഴങ്ങിയത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷമാണ് കളി കൈവിട്ടത്. സ്‌കോര്‍: 21-13, 16-21, 11-21.
ഞായറാഴ്ച സെമി ഫൈനൽ പോരാട്ടത്തിലും സമാന രീതിയിൽ ലക്ഷ്യ പരാജയമേറ്റുവാങ്ങി. ലോക രണ്ടാംനമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സനോട് തുടക്കത്തില്‍ ലീഡെടുത്ത ശേഷം മത്സരം കൈവിടുകയായിരുന്നു. അരങ്ങേറ്റ ഒളിമ്പിക്‌സില്‍തന്നെ പുരുഷ ബാഡ്മിന്‍റൻ സിംഗ്ൾസിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായാണ് ലക്ഷ്യ മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.