സോളാര്‍ പാനല്‍ തട്ടിപ്പ് കേസ്: മുഖം നഷ്ടപ്പെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സോളാ൪ പാനൽ തട്ടിപ്പ് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന ആക്ഷേപവും പുതിയ വെളിപ്പെടുത്തലുകളും സ൪ക്കാറിൻെറ മുഖം നഷ്ടപ്പെടുത്തുന്നു. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സ൪ക്കാറിൻെറ നിലനിൽപുപോലും അപകടത്തിലാക്കുന്ന ആരോപണങ്ങൾ ഉയ൪ന്നിരിക്കുന്നത്.
സ൪ക്കാറിൻെറയും മുന്നണിയുടെയും ഭാഗമായ ചില൪ ആരോപണങ്ങൾക്ക് ശക്തിപകരുന്ന പരസ്യനിലപാടെടുക്കുകയും പ്രതിരോധിക്കാൻ ബാധ്യതയുള്ളവ൪ മാറിനിൽക്കുകയും ചെയ്യുന്നത് കാരണം സ൪ക്കാ൪ പൊതുജനമധ്യത്തിൽ പരിഹാസ്യമാകുന്ന ദയനീയകാഴ്ചയാണ്. സോളാ൪ തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടത്തെിയ  മുഖ്യമന്ത്രിയുടെ ഓഫിസിലെ  രണ്ടുപേരെ മാറ്റിക്കഴിഞ്ഞു.
ഇവരെ മാറ്റിനി൪ത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റ് ചില൪ക്കും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവ൪ക്കും സംസ്ഥാന മന്ത്രിസഭയിലെയും ഭരണമുന്നണിയിലെയും ചിലയാളുകൾക്കും തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന  തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ആരോപണങ്ങളെ ശരിയാംവിധം പ്രതിരോധിക്കാൻപോലും സാധിക്കാനാകാതെ ഭരണമുന്നണി വിഷമവൃത്തത്തിലാണ്.
മുഖ്യമന്ത്രിയത്തെന്നെ കുടുക്കിലാക്കുന്ന ആരോപണങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിൽ നിന്ന് കാര്യമായ പ്രതിരോധം ഉണ്ടായിട്ടില്ല. അന്വേഷണ റിപ്പോ൪ട്ട് പുറത്തുവന്നശേഷം പ്രതികരിക്കാമെന്ന ഒഴുക്കൻ മറുപടി മാത്രമാണ് കെ.പി. സി.സി പ്രസിഡൻറിൽ നിന്നുണ്ടായിട്ടുള്ളത്.
പാ൪ട്ടിയിൽ മുഖ്യമന്ത്രിയുടെ ഏറ്റവുംഅടുത്ത വിശ്വസ്തരും രംഗത്തത്തെിയിട്ടില്ല. അതേസമയം, ചീഫ് വിപ്പ് പി.സി. ജോ൪ജ് അനവസരത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് വിഷയം ഇത്രയേറെ കത്തിപ്പടരാൻ കാരണമായതെന്ന വിമ൪ശം കോൺഗ്രസിലുണ്ട്. അതിൻെറ പേരിൽ മന്ത്രിമാരുൾപ്പെടെ കോൺഗ്രസ് നേതാക്കളിൽ നിന്ന്  ജോ൪ജിനെതിരെ പ്രതികരണം വന്നുകഴിഞ്ഞു.
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിൻെറ പേരിൽ മുറിവേറ്റ ഐ ഗ്രൂപ്പ് പുതിയ സംഭവവികാസങ്ങളെ ശ്രദ്ധയോടെയാണ് സമീപിക്കുന്നത്. വിവാദം ഉയ൪ത്തിക്കൊണ്ടുവന്നതിന് പിന്നിൽ തങ്ങളാണെന്ന പഴികേൾക്കേണ്ടിവരുമെന്നതിനാൽ തൽക്കാലം മാറിനിന്ന് വീക്ഷിക്കാനാണ് ഐ ഗ്രൂപ്പിൻെറ നീക്കം. മാത്രമല്ല, തങ്ങൾക്കൊപ്പമുള്ള ചിലരുടെ പേരുകളും തട്ടിപ്പുകാരുമായി ബന്ധപ്പെട്ടുയ൪ന്നിട്ടുള്ളതും മറുചേരിക്കെതിരെ നീങ്ങുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
എന്നിരുന്നാലും സ൪ക്കാറിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളിലൊന്നും തൽക്കാലം ഐ വിഭാഗം പങ്കാളികളാവില്ല. ആരോപണങ്ങളെ മുഖ്യമന്ത്രി സ്വയം പ്രതിരോധിക്കട്ടെയെന്ന സമീപനമാണ് അവ൪ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവ൪ക്കും മാത്രമായി അത് എത്രത്തോളം കഴിയുമെന്നതാണ് ഇനി കാണേണ്ടിയിരിക്കുന്നത്്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.