അവധിക്കാലം വരുന്നു; കേരളത്തിലേക്ക് വിമാന ടിക്കറ്റുകള്‍ കിട്ടാനില്ല

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വേനൽ അവധി അടുത്ത ആഴ്ച മുതൽ ആരംഭിക്കാനിരിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നു. അടുത്ത ഞായറാഴ്ച മുതൽ ഇന്ത്യൻ സ്കൂളുകൾക്ക് അവധി തുടങ്ങും. ഇന്ത്യൻ സ്കുളുകൾ വിവിധ ദിവസങ്ങളിലാണ് അടക്കുന്നതെങ്കിലും കേരള സെക്ടറിലേക്കുള്ള വിമാനങ്ങളിൽ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ടിക്കറ്റുകൾ കിട്ടാ കനിയായി. ഈ സെക്ടറുകളിൽ നേരിട്ട് സ൪വീസ് നടത്തുന്ന വിമാനങ്ങളിൽ എകണോമി ക്ളാസുകളിലും ബിസിനസ് ക്ളാസുകളിലും സീറ്റുകളില്ല. ഏതെങ്കിലും സീറ്റുകളിൽ മുൻകൂട്ടിയെടുത്തവ൪ ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ രക്ഷയുളളൂ. ഹൈ എക്കണോമി ക്ളാസിൽ ടിക്കറ്റുകൾ കിട്ടാനുണ്ടെങ്കിലും എയ൪ ഇന്ത്യ എക്പ്രസ് അല്ലാത്ത വിമാനങ്ങളിൽ 190 റിയാലിൽ കൂടുതലാണ് നിരക്കുകൾ. ജെറ്റ് എയ൪വേയ്സ് ജുൺ 20 മുതൽ ചില ദിവസങ്ങളിൽ വൺവേക്ക് 251 റിയാൽ വരെ ഈടാക്കുന്നുണ്ട്. ഒമാൻ എയ൪ നിരക്ക് 190 റിയാണ്. എയ൪ ഇന്ത്യ എക്പ്രസ് നിരക്കുകൾ 127 റിയാലിന് മുകളിലാണ്. തത്വത്തിൽ ലോ ഫെയ൪ എകണോമി ക്ളാസുകൾ ഇല്ലാതായി. ജൂലൈ 16 മുതലാണ് നിരക്കുകൾ താഴേക്ക് വരുന്നത്. പെരുന്നാൾ അവധിക്ക് വീണ്ടും നിരക്കുകൾ വ൪ദ്ധിക്കാനാണ് സാധ്യത. പിന്നീട് ഓണം അവധിയും എത്തുന്നുണ്ട്. അടുത്ത മൂന്ന് മാസം വിമാന കമ്പനികൾക്ക് ലാഭം കൊയ്യലിൻെറ കാലമാണ്.
എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും വേനൽ അവധി ആരംഭിക്കുന്നതാണ് ടിക്കറ്റിന് ഡിമാൻറ് വ൪ധിക്കാൻ കാരണം. റമദാൻ മാസം ആരംഭിക്കുന്നതിനാൽ സ്വദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ യാത്ര നേരത്തെയാക്കിയിട്ടുണ്ട്. ഇവ൪ റമദാൻ വ്രതം തുടങ്ങുന്നതിന് മുമ്പ് ഒമാനിലേക്ക് തിരിച്ചെത്തുന്നതിനാൽ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരക്ക് വ൪ധിച്ചിട്ടുണ്ട്. സ്കുൾ വേനൽ അവധിയും റമദാനും ഒന്നിച്ചായതിനാൽ പ്രവാസി കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിൽ പോവുന്നതും തിരക്ക് വ൪ധിക്കാൻ കാരണമായി. വിമാനകമ്പനികളിലെ കുത്തനെയുള്ള നിരക്ക് വ൪ധന അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടി വരുന്നവ൪ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇത്തരക്കാ൪ക്ക് ഉയ൪ന്ന നിരക്ക് കൊടുത്താലും നേരിട്ട് ടിക്കറ്റുൾ കിട്ടാത്ത അവസ്ഥയാണ്. സ്കൂൾ അവധിക്കും മറ്റും നാട്ടിൽ പോവുന്നവ൪ ടിക്കറ്റുകൾ നേരത്തെ എടുത്തു വെച്ചതിനാൽ അവ൪ക്ക് നിരക്ക് വ൪ധന വല്ലാതെ ബാധിക്കില്ല. എന്നാൽ അടിയന്തര ആവശ്യത്തിന് നാട്ടിൽ പോവേണ്ടവ൪ വൻ വില നൽകേണ്ടി വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.