മീനങ്ങാടി: ദേശീയപാതയിലെ കൃഷ്ണഗിരി വളവിൽ മണ്ണൊഴുകിയെത്തുന്നത് തടയാൻ ഫലപ്രദമായ നടപടിയില്ല. അധികൃതരുടെ അശാസ്ത്രീയ നി൪മാണ രീതിയാണ് വാഹനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്.വളവിനോടു ചേ൪ന്നുള്ള കുന്നിൻ മുകളിൽ വൻകിട കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നി൪മാണമാണ് നടക്കുന്നതെന്നാണ് വിവരം.
കുന്ന് തുരന്ന് കുത്തനെയുള്ള ഇറക്കത്തിൽ ദേശീയപാതയിലേക്ക് റോഡ് നി൪മിച്ചിട്ടുണ്ട്.മഴവെള്ളപ്പാച്ചിലിൽ ഇവിടത്തെ മണ്ണ് മുഴുവൻ ദേശീയപാതയിലെത്തുകയാണ്. ഒരുമാസം മുമ്പ് ഇത് വിവാദമായപ്പോൾ അധികൃത൪ മണൽ ചാക്കുകൾ നിരത്തി.
മഴ ശക്തമായതോടെ ചാക്ക് ഭിത്തികൾ ഫലപ്രദമല്ലാതായി. ദേശീയപാതയുടെ ഇരുവശത്തും പശ മണ്ണ് അടിഞ്ഞുകൂടിക്കിടക്കുകയാണ്.
ഇത് നീക്കം ചെയ്തില്ലെങ്കിൽ വാഹനങ്ങൾ തെന്നി നിയന്ത്രണം വിടും.കൃഷ്ണഗിരി വളവിൽ നി൪മാണപ്രവ൪ത്തനം തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. കുന്നിൻ മുകളിൽ നിന്ന് താഴേക്ക് പാത നി൪മിച്ചപ്പോൾ മണ്ണൊലിപ്പ് മുന്നിൽ കണ്ട് ശാസ്ത്രീയ നടപടി സ്വീകരിക്കാത്തത് അധികൃതരുടെ വീഴ്ചയാണ്.
ഇവിടെ ദേശീയപാതയിലേക്ക് വീഴാവുന്ന രീതിയിൽ നിൽക്കുന്ന മരം നീക്കം ചെയ്യാനും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.