ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡൻറുമാരെ പ്രഖ്യാപിച്ചു; ത൪ക്കത്തെത്തുട൪ന്ന് തിരുവനന്തപുരത്ത്  പ്രഖ്യാപനമുണ്ടായില്ല. 13 ജില്ലാ പ്രസിഡൻറുമാരിൽ എട്ടെണ്ണം ഔദ്യാഗികപക്ഷത്തിനാണ്. സംസ്ഥാന സമിതി പുന$സംഘടനയിലും ഇതേ രീതിയായിരിക്കുമെന്ന സൂചനയാണ് പട്ടിക നൽകുന്നത്. വിമതവിഭാഗവും ആ൪.എസ്.എസും ശക്തമായ സമ്മ൪ദം ചെലുത്തുന്നുണ്ടെങ്കിലും അവ൪ നി൪ദേശിച്ച പല൪ക്കും വിവിധ മോ൪ച്ചകളിലും കേന്ദ്രനേതൃത്വത്തിലും ഇടം നൽകിയതായാണ് ഔദ്യാഗിക നേതൃത്വം അഭിപ്രായപ്പെടുന്നത്. വിമത വിഭാഗം നി൪ദേശിച്ച എം.ടി. രമേശ് സംസ്ഥാന വൈസ്പ്രസിഡൻറാകാൻ സാധ്യതയുണ്ട്.  
സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, ജന.സെക്രട്ടറി കെ.ആ൪. ഉമാകാന്തൻ,പി.കെ. കൃഷ്ണദാസ് എന്നിവ൪ ജില്ലാ, മണ്ഡലം ഭാരവാഹികളുടെ യോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമാണ് ജില്ലാ പ്രസിഡൻറുമാരെ പ്രഖ്യാപിച്ചത്. നിലവിലെ എട്ട് പേ൪ തുടരും. പുതിയ അഞ്ച് പേരിൽ മൂന്ന് പേ൪ ഔദ്യാഗിക വിഭാഗക്കാരും രണ്ടുപേ൪ വിമതരുമാണ്. മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തൃശൂ൪ ജില്ലകളിലാണ് പുതിയ പ്രസിഡൻറുമാ൪. മലപ്പുറത്ത് കെ. നാരായണനാണ് (വിമതവിഭാഗം) പ്രസിഡൻറ്. തൃശൂ൪ ഔദ്യാഗികപക്ഷം പിടിച്ചെടുത്തു. ബി. ഗോപാലകൃഷ്ണന് പകരം എ. നാഗേഷാണ് (ഔദ്യാഗിക പക്ഷം) പുതിയ പ്രസിഡൻറ്.
ഇടുക്കിയിൽ പി.പി. സാനുവിന് പകരം പി.എ. വേലുക്കുട്ടനും (ഔദ്യാഗിക വിഭാഗം), കൊല്ലത്ത് വയക്കൽ മധുവിന് പകരം എം. സുനിലും (ഔദ്യാഗിക വിഭാഗം) പ്രസിഡൻറായപ്പോൾ പത്തനംതിട്ടയിൽ വി.എൻ. ഉണ്ണിക്ക് പകരം ടി.ആ൪. അജിത്താണ് (വിമതപക്ഷം) പുതിയ പ്രസിഡൻറ്. ഔദ്യാഗിക വിഭാഗത്തിലെ പി. സുരേഷ്കുമാ൪ ഷെട്ടി (കാസ൪കോട്), കെ. സദാനന്ദൻ (വയനാട്), പി. രഘുനാഥ് (കോഴിക്കോട്), സി. കൃഷ്ണകുമാ൪ (പാലക്കാട്), ഏറ്റുമാനൂ൪ രാധാകൃഷ്ണൻ (കോട്ടയം) എന്നിവരും വിമതപക്ഷത്തുനിന്ന് പി.ജെ. തോമസ് (എറണാകുളം), കെ. രഞ്ജിത്ത് (കണ്ണൂ൪), വെള്ളിയാംകുളം പരമേശ്വരൻ (ആലപ്പുഴ) എന്നിവരുമാണ് പ്രസിഡൻറായി തുടരുക. കണ്ണൂരിലെ കെ. രഞ്ജിത്തിനെതിരായി ചില ആരോപണങ്ങൾ ഉയ൪ന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പ്രസിഡൻറായ കരമന ജയനെ നിലനി൪ത്താൻ സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ല. മുരളീധരൻ സംസ്ഥാന പ്രസിഡൻറായി  രണ്ടാമതും വരുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നതാണ് എതി൪പ്പിന് കാരണം. സംസ്ഥാന പ്രസിഡൻറ് നടത്തിയ അഭിപ്രായ രൂപവത്കരണത്തിൽ കരമന ജയനേക്കാൾ കൂടുതൽ വോട്ട് ലഭിച്ച നിലവിലെ ജന. സെക്രട്ടറി വെങ്ങാനൂ൪ സതീഷിനെ ഒരുവിഭാഗം എതി൪ക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
മുതി൪ന്ന നേതാവ് ഒ. രാജഗോപാൽ ജില്ലാ ജന.സെക്രട്ടറി അഡ്വ. സുരേഷിൻെറ പേരാണ്  മുന്നോട്ട് വെക്കുന്നത്. ഇതിലുടക്കി ച൪ച്ചകൾ നീങ്ങുന്നതിനിടെ എം.എസ്. കുമാറിനെ പ്രസിഡൻറാക്കി പ്രശ്നം പരിഹരിക്കണമെന്ന് വിമത൪ ആവശ്യപ്പെടുന്നുണ്ട്.  സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിയേയോ യുവമോ൪ച്ച സംസ്ഥാന പ്രസിഡൻറ് വി.വി. രാജേഷിനേയോ ജില്ലാ പ്രസിഡൻറാക്കണമെന്നാണ് ഔദ്യാഗികപക്ഷത്തിൻെറ ആഗ്രഹം. ഇവ൪ക്ക് പുറമെ അഡ്വ. ജെ.ആ൪. പത്മകുമാ൪, പി. അശോക് കുമാ൪ എന്നിവരുടെ പേരുകളും ഉയ൪ന്നിട്ടുണ്ട്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.