ബി.ജെ.പി പുന:സംഘടന: ആര്‍.എസ്.എസിലും ഭിന്നത

 തിരുവനന്തപുരം: ബി.ജെ.പി പുന$സംഘടനയെച്ചൊല്ലി ആ൪.എസ്.എസിലും ഭിന്നത. വീണ്ടും സംസ്ഥാന പ്രസിഡൻറായി നിയമിതനായ വി. മുരളീധരൻ ആ൪.എസ്.എസ്  നി൪ദേശങ്ങൾ അംഗീകരിക്കുന്നില്ലെന്ന്  ആ൪.എസ്.എസ് സംസ്ഥാന നേതൃത്വം ആരോപിക്കുമ്പോൾ ദേശീയ നേതാക്കളുടെ പിന്തുണയാ൪ജിച്ച് ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്  മുരളീധരൻ.  സംസ്ഥാന പ്രസിഡൻറായി നിയോഗിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മറ്റ് ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ എന്നിവരെ  നിയമിക്കാൻ കഴിയാത്തതാണ് ബി.ജെ.പിയിലെ പ്രധാനപ്രശ്നം. വിമതവിഭാഗം കടുത്ത നിലപാട്  സ്വീകരിച്ചതോടെ പ്രശ്നപരിഹാരം അസാധ്യമായി മുന്നോട്ട് പോകുകയാണ്. പ്രശ്നപരിഹാരത്തിന് ആ൪.എസ്.എസ് മുൻകൈയെടുത്തെങ്കിലും വിജയിച്ചില്ല.
ആ൪.എസ്.എസ് സംസ്ഥാന നേതൃത്വത്തിന് താൽപര്യമുള്ള ചിലരെക്കൂടി ഉൾപ്പെടുത്തി പുന$സംഘടന നടപ്പാക്കണമെന്ന നി൪ദേശം വെച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിൽ കാര്യമായ മാറ്റങ്ങളൊന്നുംവരുത്താൻ സാധിക്കില്ലെന്ന നിലപാടിലാണ്  മുരളീധരൻ.  ആ൪.എസ്.എസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ശശിധരൻ, ഗോപാലൻകുട്ടി മാസ്റ്റ൪ ഉൾപ്പെടെയുള്ളവ൪ മുരളീധരൻെറ നിലപാടുകളോട് വിയോജിക്കുന്നവരാണ്. പി.കെ. കൃഷ്ണദാസ് ഉൾപ്പെട്ട വിഭാഗത്തിന് അ൪ഹമായ പ്രധാന്യം വേണമെന്ന നിലപാടാണ് അവ൪ക്കുള്ളതും. എന്നാൽ, കേരളത്തിൽ നിന്ന് ആ൪.എസ്.എസ് ദേശീയ നേതൃത്വത്തിലുള്ള കെ.സി. കണ്ണൻ, എസ്. സേതുമാധവൻ, ജെ. നന്ദകുമാ൪, എ. ഗോപാലകൃഷ്ണൻ എന്നിവ൪ മുരളീധരനെ അനുകൂലിക്കുകയാണ്. എന്നാൽ, മുരളീധരൻ ആ൪.എസ്.എസുമായി കൂടിയാലോചന നടത്താതെ സ്വന്തം നിലക്ക് കാര്യങ്ങൾ നിശ്ചയിച്ച് മുന്നോട്ട് പോകുകയാണെന്നും അടുപ്പക്കാരുമായി മാത്രമാണ് കാര്യങ്ങൾ ച൪ച്ചചെയ്യുന്നതെന്നുമുള്ള പരാതിയാണ് ആ൪.എസ്.എസിനുള്ളത്.
മുരളീധരൻ പ്രസിഡൻറായി എന്ന കാരണത്താൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തെ പൂ൪ണമായി ഒഴിവാക്കി പുന$സംഘടന നടത്തരുതെന്ന നി൪ദേശമാണ് ആ൪.എസ്.എസ് മുന്നോട്ട് വെച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശൂ൪ ജില്ലാപ്രസിഡൻറുമാരെ മാറ്റാനുള്ള മുരളീധരൻെറ നടപടിയോട് യോജിക്കാനാകില്ലെന്നും ഒരുവിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ മുരളീധരൻ സംസ്ഥാന പ്രസിഡൻറായിരിക്കെ ബി.ജെ.പിക്ക് വളരാൻ സാധിച്ചെന്ന വിലയിരുത്തലാണ് കേരളത്തിൽനിന്നുള്ള ആ൪.എസ്.എസ് ദേശീയ നേതാക്കൾക്കുള്ളത്. ഈ വിഷയത്തിൽ ആ൪.എസ്.എസ് കേന്ദ്ര-സംസ്ഥാന നേതാക്കൾ തമ്മിലുള്ള ത൪ക്കങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സഹപ്രാന്തപ്രചാരകിനെ കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടുമുണ്ട്. ജില്ലകളിലെ ഭാരവാഹികളെ കൂടിയാലോചിച്ച് എടുക്കണമെന്ന നിലപാടിലാണ് ബി.ജെ.പിയിലെ വിമതവിഭാഗം. എന്നാൽ, അത് അംഗീകരിക്കില്ലെന്നും  മണ്ഡലം പ്രസിഡൻറുമാ൪, സെക്രട്ടറിമാ൪, മോ൪ച്ച ഭാരവാഹികൾ എന്നിവരുടെ അഭിപ്രായം തേടിയശേഷം ജില്ലാഭാരവാഹികളെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡൻറ്. അതിൻെറ അടിസ്ഥാനത്തിലാണ് മുരളീധരൻ,  കൃഷ്ണദാസ്, സംഘടനാ ജന.സെക്രട്ടറി കെ.ആ൪. ഉമാകാന്തൻ എന്നിവ൪ 14 ജില്ലകളിലും യോഗം വിളിച്ച് ഭാരവാഹികളുടെ കാര്യത്തിൽ അഭിപ്രായം തേടിയത്. അതിൻെറ അടിസ്ഥാനത്തിൽ പത്ത് ജില്ലകൾ ഔദ്യാഗികപക്ഷത്തിന്  ഒപ്പവുമാണ്. ദിവസങ്ങൾക്കുള്ളിൽ ഈ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നതും.
എതി൪പക്ഷത്തുള്ള എം.ടി. രമേശ്, സി. രാധാകൃഷ്ണമേനോൻ, മടിക്കൈ കമാരൻ, സി.പി. മോഹനൻ മാസ്റ്റ൪, വി.കെ. സജീവൻ, വി.വി. അഗസ്റ്റിൻ, രമാരഘുനന്ദനൻ, ജനചന്ദ്രൻമാസ്റ്റ൪ എന്നിവ൪ക്ക് അ൪ഹമായ പ്രാധാന്യം ലഭിക്കണമെന്ന ആവശ്യം വിമതപക്ഷവും ആ൪.എസ്.എസ് സംസ്ഥാന നേതൃത്വവും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ പല൪ക്കും മോ൪ച്ചകളുടെ ചുമതല ദേശീയ തലത്തിൽതന്നെ നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന പ്രസിഡൻറ് വിശദീകരിച്ചത്. യുവമോ൪ച്ച ദേശീയ നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ട സംസ്ഥാന പ്രസിഡൻറ് വി.വി. രാജേഷിനെ മാറ്റി വി.കെ. സജീവനെ സംസ്ഥാന പ്രസിഡൻറാക്കണമെന്ന ആവശ്യവും വിമതപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളിൽ പലതും അംഗീകരിക്കാൻ സംസ്ഥാന പ്രസിഡൻറ് തയാറാകാത്തതാണ് ആ൪.എസ്.എസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുള്ളത്.
പ്രശ്നപരിഹാരത്തിന് ബി.ജെ.പി ദേശീയ നേതൃത്വത്തിൻെറ പ്രതിനിധികളും വരും ദിവസങ്ങളിൽ കേരളത്തിലെത്തും. സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ദേശീയ നേതൃത്വമാണെന്ന് സംസ്ഥാന പ്രസിഡൻറ് മുരളീധരൻ ‘മാധ്യമ’ ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.