കേന്ദ്രത്തെ വിമര്‍ശിച്ച് മാണി സി.പി.എം വേദിയില്‍

തിരുവനന്തപുരം: കേന്ദ്രത്തിൻെറയും സംസ്ഥാനത്തിൻെറയും അധികാരങ്ങൾ സംബന്ധിച്ച് കേന്ദ്ര സ൪ക്കാറിനെ വിമ൪ശിച്ച് കേരള കോൺഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം. മാണി സി.പി.എം വേദിയിൽ. എ.കെ.ജി പഠന ഗവേഷണകേന്ദ്രം എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച ‘കേന്ദ്ര  സംസ്ഥാന ബന്ധങ്ങൾ ഇന്ന്’ എന്ന സിംപോസിയത്തിൽ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പരിപാടി ഉദ്ഘാടനംചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംസ്ഥാനങ്ങൾക്ക് നഷ്ടമാകുന്ന അവകാശങ്ങളെക്കുറിച്ച് വിശദീകരിച്ചതിന് പിന്നാലെയായിരുന്നു മാണിയുടെ വിമ൪ശം. കേന്ദ്ര സംസ്ഥാനബന്ധം മെച്ചപ്പെടുത്താൻ ഇനി രമേശ് മുൻകൈയെടുക്കണമെന്ന് മാണി പറഞ്ഞതും ശ്രദ്ധേയമായി. അതേസമയം ലുലുമാൾ വിഷയത്തിൽ സി.പി.എം നിലപാടിനെ വിമ൪ശിച്ച രമേശ് കേന്ദ്ര സ൪ക്കാ൪ നിലപാട് ഉയ൪ത്തിപ്പിടിച്ച് മാണിയോടും പിണറായിയോടും ചില വിഷയങ്ങളിൽ യോജിക്കുകയുംചെയ്തു.


കേന്ദ്ര  സംസ്ഥാന അധികാരങ്ങൾ പുന൪നി൪വചിക്കണമെന്ന് മാണി ആവശ്യപ്പെട്ടു. ഭരണഘടന ഭേദഗതിചെയ്യേണ്ടത് ഏറ്റവുംവലിയ ആവശ്യമാണ്. അതിന് ഇനി രമേശാണ് മുൻകൈയെടുക്കേണ്ടത്. കൂടുതൽ ഫെഡറലായി മാറണം. നിയമനി൪മാണ രംഗത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന് കീഴിൽ വിധേയത്വം നൽകുന്ന ഭരണഘടനയിലെ 200ാം വകുപ്പിൽ മാറ്റംവരുത്തേണ്ട സമയം കഴിഞ്ഞു.
എന്നാൽ കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതി ശരിയല്ളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സംസ്ഥാനത്തിനനുസരിച്ചുള്ള കേന്ദ്രസഹായം ലഭിക്കുന്നില്ല. അക്കാര്യത്തിൽ പ്രത്യേകപരിഗണന ആവശ്യമാണ്. കേന്ദ്ര സ൪ക്കാ൪ നിഷേധിക്കുന്ന അ൪ഹതപ്പെട്ട ചില കാര്യങ്ങൾ നേടിയെടുക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശബ്ദമുയ൪ത്താൻ കേരളത്തിന് കഴിയണമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നേടിയ പലതും നമ്മൾ അറിയാതെ കേന്ദ്രം കവരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. ആ൪.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ, ടി.എം. തോമസ് ഐസക് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, ചെറിയാൻ ഫിലിപ്പ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.