കെ. മുരളീധരനും ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കെ. മുരളീധരനും സജീവമാകുന്നു. ഐ ഗ്രൂപ്പുമായി സഹകരിച്ച് പ്രവ൪ത്തിക്കാനാണ് തീരുമാനം. ഇന്നലെ ഉച്ചക്ക് കെ. പി. സി.സി ഓഫിസിലത്തെിയ മുരളി അരമണിക്കൂറോളം രമേശ് ചെന്നിത്തലയുമായി ച൪ച്ചനടത്തി.
 കോൺഗ്രസിൽ മടങ്ങിയത്തെിയശേഷം ഗ്രൂപ്പ് രാഷ്ട്രീയത്തിൽനിന്ന് മുരളി അകലം പാലിച്ചുവരികയായിരുന്നു. അതേസമയം, തന്നെ അനുകൂലിക്കുന്നവരുടെ വിഭാഗത്തിന് അദ്ദേഹം പാ൪ട്ടിയിൽ രൂപംനൽകുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലുൾപ്പെടെ മുരളി വിഭാഗം പ്രത്യേകമായി മത്സരിക്കുന്നുണ്ട്. മന്ത്രിസഭാ പുന$സംഘടന വിഷയത്തിൽ മുരളി രമേശിനെ അനുകൂലിക്കുന്ന പരസ്യനിലപാടെടുത്തിരുന്നു. കെ.പി. സി.സി പ്രസിഡൻറിൻെറ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുരളി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഗണേഷ്കുമാറിൻെറ മന്ത്രിസഭാ പുന$പ്രവേശം കെ.പി.സി.സിയുടെ പാ൪ട്ടി- സ൪ക്കാ൪ ഏകോപനസമിതിയിൽ ച൪ച്ച ചെയ്തശേഷമേ തീരുമാനിക്കാവൂ. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കുന്നത് യു.ഡി.എഫാണ്. അതിൽ സിനിമാ സംവിധായക൪ ഇടപെടേണ്ട. ഇടതുമുന്നണിക്ക് വോട്ടുചെയ്തിട്ട് ആരും യു.ഡി.എഫിൻെറ മന്ത്രിയെ തീരുമാനിക്കേണ്ട. ഗണേഷിൻെറ മന്ത്രിസ്ഥാനം സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുണ്ടെങ്കിലും അക്കാര്യം പുറത്തുപറയില്ല. തങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയിൽ ച൪ച്ചചെയ്ത ശേഷം തീരുമാനമെടുത്താൽ മതിയെന്നും മുരളി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.