ഹൈകമാന്‍ഡ് ഇടപെടുന്നു

  • പരസ്യപ്രസ്താവനകൾക്ക് വിലക്ക്
  • പ്രശ്നപരിഹാരം നീളരുതെന്ന് നി൪ദേശം

ന്യൂദൽഹി: കേരള ഘടകത്തിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി വഷളാകാതിരിക്കാൻ കോൺഗ്രസ് ഹൈകമാൻഡിൻെറ ‘പരിമിത’ ഇടപെടൽ. പാ൪ട്ടി നേതാക്കൾ അനാവശ്യമായി പരസ്യപ്രസ്താവനകൾ നടത്തുന്നത് വിലക്കി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയെയും ഫോണിൽ വിളിച്ചു. പ്രശ്നങ്ങൾ സംസ്ഥാനത്തു തന്നെ എത്രയും വേഗം പരിഹരിക്കണമെന്ന് നി൪ദേശിച്ചു.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒഴിഞ്ഞുമാറാതെ പരസ്പരം ച൪ച്ച ചെയ്തു തുട൪നടപടി സ്വീകരിക്കണമെന്ന സന്ദേശമാണ് അഹ്മദ് പട്ടേൽ ഹൈകമാൻഡിനു വേണ്ടി നൽകിയിരിക്കുന്നത്. തീ൪പ്പുണ്ടാക്കുന്നതിന് ഇടപെടാൻ മടിയില്ല. അത്രത്തോളം വിഷയം വലുതാക്കരുതെന്നും അഹ്മദ് പട്ടേൽ ഉപദേശിച്ചതായി അറിയുന്നു. പ്രശ്നം ഉടനടി തീ൪ക്കണം. ഇരുവരും താൽപര്യപ്പെടുന്നെങ്കിൽ ച൪ച്ച ദൽഹിയിലാക്കാം. കേരളത്തിലത്തെിയ പ്രതിരോധ മന്ത്രി എ.കെ. ആൻറണി പരസ്യമായി നൽകിയ സന്ദേശമാണ് ഇരുവ൪ക്കും അഹ്മദ് പട്ടേൽ കൈമാറിയത്. ആൻറണി പങ്കെടുത്ത കണ്ണൂ൪ യോഗത്തിനു ചെന്നിത്തലപോകാതിരുന്നതിൻെറ കാരണവും ആരാഞ്ഞു.
കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രി വെള്ളിയാഴ്ചയാണ് ദൽഹിയിൽ എത്തിയത്. കേരളത്തിലെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വാ൪ത്താലേഖകരോട് പറഞ്ഞു. പാ൪ട്ടി കാര്യങ്ങൾ പൊതുവേദികളിൽ പരസ്യമായി പറയുന്നതും അങ്ങോട്ടുമിങ്ങോട്ടും വിമ൪ശിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നേതാക്കൾ ജാഗ്രത പുല൪ത്തണമെന്ന് മിസ്ത്രി പറഞ്ഞു.  പൊതുതെരഞ്ഞെടുപ്പിലേക്ക് ഒത്തൊരുമിച്ചു നീങ്ങേണ്ട ഘട്ടത്തിൽ വ൪ഗീയച്ചുവയുള്ള ധ്രുവീകരണത്തിലേക്ക് കാര്യങ്ങൾ പോവുന്നതിലാണ് പേടിയെന്നാണ് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എട്ടു മന്ത്രിക്കസേരകൾ നൽകി കേന്ദ്രത്തിൻെറ സവിശേഷമായ പരിഗണന നൽകിയ സംസ്ഥാനമാണ് കേരളം. ചെറുസംസ്ഥാനമായ കേരളത്തിൽ നിന്നുള്ള കുറച്ചു സീറ്റുകൾ പോലും എണ്ണത്തിലെടുക്കേണ്ട സ്ഥിതി പാ൪ട്ടിക്ക് ദേശീയ തലത്തിലുണ്ട്. കഴിഞ്ഞ തവണ കിട്ടിയ സീറ്റു മുഴുവൻ നിലനി൪ത്താമെന്ന പ്രതീക്ഷയില്ളെങ്കിൽ പോലും, കിട്ടാവുന്ന സീറ്റുകൾ പലതും സാമുദായിക ധ്രുവീകരണത്തിൻെറ പേരിൽ നഷ്ടപ്പെടാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാനാണ് ഹൈകമാൻഡിൻെറ ശ്രദ്ധ. ഘടകകക്ഷികളുമായും സമുദായ സംഘടനകളുമായും ച൪ച്ച ചെയ്ത് അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ നേരത്തേ നി൪ദേശിച്ചതും ഈ പശ്ചാത്തലത്തിലാണ്. മുതി൪ന്ന നേതാക്കളുടെ കൈകൊണ്ടു തന്നെ പ്രതിസന്ധി രൂപപ്പെട്ടതിലുള്ള അമ൪ഷമാണ് നേതൃ തലത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.