മന്ത്രിസഭാ പുന$സംഘടന ചെപ്പടിവിദ്യയെന്ന് എന്‍.എസ്.എസ്

ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും കൂടി നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ് മന്ത്രിസഭാ പുന$സംഘടനയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായ൪. ആ ചെപ്പടിവിദ്യയിലൂടെ എൻ.എസ്.എസുമായി ബന്ധം പുന$സ്ഥാപിക്കാമെന്ന് യു.ഡി.എഫ് ആഗ്രഹിക്കേണ്ട. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു സുകുമാരൻനായ൪.
മന്ത്രിസഭാ പുന$സംഘടനയുമായി എൻ.എസ്.എസിന് ബന്ധമില്ല. മന്ത്രി സ്ഥാനാ൪ഥികളും ഇല്ല. ഭൂരിപക്ഷ സമുദായക്കാരനെ താക്കോൽസ്ഥാനത്ത് നിയമിക്കുന്നതും ഉപമുഖ്യമന്ത്രിപദവുമൊക്കെ എൻ.എസ്.എസ് അവസാനിപ്പിച്ച വിഷയങ്ങളാണ്. യു.ഡി.എഫ് അധികാരത്തിൽ വരാനും നിലനിൽക്കാനും എൻ.എസ്.എസ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ദു$സ്ഥിതിക്ക് കാരണക്കാ൪ ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണ്. അവ൪ തമ്മിലുള്ള ത൪ക്കമാണ് കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും തക൪ച്ചക്ക് കാരണം. ഈ അവസ്ഥ ഒഴിവാക്കാനാണ് എൻ.എസ്.എസ് ഇടപെട്ടത്. എന്നാൽ, എൻ.എസ്.എസിന് ഒരു പ്രസക്തിയുമില്ല എന്ന നിലപാടാണ് അവ൪ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ ഹൈകമാൻഡ് പ്രതിനിധിയെ പെരുന്നയിൽ കൊണ്ടുവന്ന് ച൪ച്ച നടത്തി ധാരണ ഉണ്ടാക്കിയവ൪ തന്നെ അത് പൊളിച്ചു. അതുകൊണ്ടാണ് ഇനി ച൪ച്ചക്കില്ലെന്ന് വ്യക്തമാക്കിയത്. എൻ.എസ്.എസ്കോൺഗ്രസ് ബന്ധം വഷളാകുന്നതിന് മുമ്പുതന്നെ പ്രശ്നപരിഹാരത്തിന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും കഴിയുമായിരുന്നു. യു.ഡി.എഫിനുവേണ്ടി നിലകൊണ്ട എൻ.എസ്.എസിനെ അപമാനിക്കാനാണ് ഇരുവരും ശ്രമിച്ചത്. ഹൈകമാൻഡ് ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചത് എന്തിനാണെന്ന് അവ൪ വ്യക്തമാക്കണം. ന്യൂനപക്ഷങ്ങൾക്ക് മാത്രമേ രക്ഷയുള്ളൂ എന്ന സ്ഥിതിയാണെന്ന് അക്കമിട്ട് വിശദീകരിച്ചിട്ടും ആ൪ക്കും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. എൻ.എസ്.എസ് ആവശ്യപ്പെട്ടത് എല്ലാം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് തിരുത്തേണ്ടിവന്നുവെന്നും സുകുമാരൻനായ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.