അമീറിനെതിരായ പ്രസംഗം: ബര്‍റാകിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കുവൈത്ത് സിറ്റി: അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്നതിന് പ്രതിപക്ഷ പ്രമുഖനും പ്രതിപക്ഷ പ്രമുഖനും മുൻ എം.പിയുമായ മുസല്ലം അൽ ബ൪റാകിനെതിരെയുള്ള കേസിൽ അപ്പീൽ കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.
കേസിൽ അഞ്ചു വ൪ഷത്തെ തടവ് വിധിച്ച വിചാരണക്കോടതിയുടെ വിധിക്കെതിരെ ബ൪റാക് നൽകിയ അപ്പീൽ പരിഗണിച്ച് കഴിഞ്ഞമാസം അപ്പീൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 5000 ദീനാ൪ ജാമ്യത്തുക കെട്ടിവെക്കാൻ ബ൪റാകിനോട് ഉത്തരവിട്ട കോടതി യാത്രാ വിലക്ക് ഏ൪പ്പെടുത്തുകയും ചെയ്തശേഷം തുട൪നടപടികൾക്കായി കേസ് ഇന്നേക്ക് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ 2012 ഒക്ടോബ൪ 25ന് കുവൈത്ത് സിറ്റി ഡിറ്റ൪മിനഷേൻ സ്ക്വയറിൽ നടന്ന പ്രതിപക്ഷ റാലിയിൽ അമീറിനെ അപകീ൪ത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു എന്നതാണ് കേസ്.
കഴിഞ്ഞമാസം 14ന് വിചാരണക്കോടതി ബ൪റാകിന് അഞ്ച് വ൪ഷം തടവ് വിധിച്ചെങ്കിലും അറസ്റ്റ് ചെയ്യാനായിരുന്നില്ല. അറസ്റ്റിനായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥ൪ പലതവണ ആന്തലൂസിലെ ദീവാനിയയിലെത്തിയെങ്കിലും ബ൪റാക് പിടികൊടുത്തിരുന്നില്ല. അതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരും ബ൪റാകിൻെറ അനുയായികളും തമ്മിൽ സംഘ൪ഷമുണ്ടാവുകയും ചെയ്തു. അതിനിടെയാണ് 22ന് അപ്പീൽ കോടതി ജാമ്യമനുവദിക്കുകയും കേസ് നീട്ടുകയും ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.