മോസ്കോയില്‍ മുസ്ലിം പ്രാര്‍ഥനാകേന്ദ്രത്തില്‍നിന്ന് 140 പേരെ പിടികൂടി

മോസ്കോ: റഷ്യൻ തലസ്ഥാനത്തെ ഒരു മുസ്ലിം പ്രാ൪ഥനാകേന്ദ്രത്തിൽനിന്ന് 30 വിദേശികളടക്കം 140 പേരെ സുരക്ഷാ ഉദ്യോഗസ്ഥ൪ പിടികൂടി. പിടിയിലായവരിൽ 30 പേ൪ വിദേശികളാണെന്നും ഇവരുടെ പൗരത്വം അധികൃത൪ വെളിപ്പെടുത്തിയിട്ടില്ലെന്നും ഫെഡറൽ സുരക്ഷാ ബ്യൂറോ(എഫ്.എസ്.ബി)യെ ഉദ്ധരിച്ച് റഷ്യൻ വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. അതേസമയം, ഇവ൪ക്കെതിരെ എന്തെങ്കിലും കുറ്റങ്ങൾ ചുമത്തിയതായി അറിയില്ലെന്നും പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണെന്നും ന്യൂസ് ഏജൻസി പറയുന്നു. സംഭവം സംബന്ധിച്ച് സ൪ക്കാ൪ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. അമേരിക്കയിലെ ബോസ്റ്റണിൽ രണ്ടു ചെചൻ വംശജ൪ ബോംബ് സ്ഫോടനം നടത്തിയെന്ന സംഭവവുമായി ഇതിന് ബന്ധമൊന്നും ഇല്ലെന്നാണ് അറിയുന്നത്.
അതേസമയം, മോസ്കോയിലേക്ക് കുടിയേറുന്ന അനധികൃത താമസക്കാരെ പുറന്തള്ളാൻ ബോസ്റ്റൺ സ്ഫോടനത്തിൻെറ മറവിൽ സ൪ക്കാ൪ നടത്തുന്ന ശ്രമമാണിതെന്നാണ് വിമ൪ശക൪ ആരോപിക്കുന്നത്. സോവിയറ്റ് യൂനിയൻെറ  ഭാഗമായിരുന്ന നാടുകളിൽനിന്ന് മോസ്കോയിലേക്ക് തൊഴിൽതേടിയും മറ്റും എത്തുന്നവരെ ഒഴിവാക്കാൻ ഇതിനു മുമ്പും അധികൃത൪ ഇത്തരം റെയ്ഡ് നടത്തിയിട്ടുണ്ടെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കുറ്റമൊന്നും ചുമത്താതെ ഇവരെ നാടുകടത്തുകയാണ് പതിവത്രെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.