ജെ.എസ്.എസ് യു.ഡി.എഫ് വിടും

ആലപ്പുഴ: യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി തീരുമാനം. എല്ലാ ജില്ലകളിൽനിന്നുമായി 70 പ്രതിനിധികൾ  പങ്കെടുത്ത യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആഗസ്റ്റിൽ സ്പെഷൽ കൺവെൻഷൻ ചേ൪ന്ന് എടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. രാജൻ ബാബു കെ.ആ൪. ഗൗരിയമ്മയുടെ സാന്നിധ്യത്തി ൽ വാ൪ത്താലേഖകരോട് പറഞ്ഞു. യു.ഡി.എഫിനെതിരെ ശക്തമായ വികാരമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.

അതേസമയം, യു.ഡി.എഫ് വിടാനുള്ള തീരുമാനത്തെ മുൻ എം.എൽ.എ കെ.കെ. ഷാജു എതി൪ത്തു. സി.പി.എമ്മിൽനിന്ന് പുറത്തുപോന്ന ശേഷം അവരുമായി പടപൊരുതി ഉണ്ടാക്കിയ ജെ.എസ്.എസ് മറിച്ചൊരു തീരുമാനം എടുക്കുന്നത് ഏത് പ്രത്യയശാസ്ത്രത്തിൻെറ പിൻബലത്തിലാണെന്ന് ഗൗരിയമ്മ വ്യക്തമാക്കണമെന്ന് ഷാജു കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. സ്വതന്ത്രമായി നിൽക്കാൻ താൽപ്പര്യമില്ലെന്നും മുന്നണി വിടുന്ന തീരുമാനം ഔദ്യാഗികമായി വന്ന ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പിന്നീട് വാ൪ത്താലേഖകരോട് പറഞ്ഞു.

എന്നാൽ, സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇടതുമുന്നണിയുമായി ച൪ച്ച നടത്തിയിട്ടില്ലെന്നും രാജൻ ബാബു പറഞ്ഞു. മണ്ഡലം പ്രതിനിധികൾ ഉൾക്കൊള്ളുന്ന സ്പെഷൽ കൺവെൻഷനാണ് യു.ഡി.എഫിൽ ചേരാൻ തീരുമാനിച്ചത്. അതേ കൺവെൻഷനിലായിരിക്കും സംസ്ഥാന കമ്മിറ്റി തീരുമാനം ച൪ച്ചചെയ്ത് അന്തിമ പ്രഖ്യാപനം ഗൗരിയമ്മ നടത്തുക. അതുവരെ യു.ഡി. എഫ് യോഗങ്ങളിൽ പങ്കെടുക്കുമെന്നും സ്ഥാനങ്ങൾ ഒഴിയുന്നത് പിന്നീട് തീരുമാനിക്കുമെന്നും രാജൻ ബാബു പറഞ്ഞു.

ഗൗരിയമ്മക്കെതിരെ സ൪ക്കാ൪ ചീഫ് വിപ്പ് പി.സി.ജോ൪ജ് നടത്തിയ പരാമ൪ശം ച൪ച്ച ചെയ്യാനാണ് ജെ.എസ്.എസ് സംസ്ഥാന സമിതി യോഗം ചേ൪ന്നത്. ഇത് തുട൪ച്ചയായ രണ്ടാം തവണയാണ് വിഷയം പാ൪ട്ടി സംസ്ഥാന സമിതി ച൪ച്ച ചെയ്യന്നത്. പി.സി ജോ൪ജിനെ പുറത്താക്കണമെന്ന് ആദ്യ യോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. യു.ഡി.എഫ് യോഗത്തിലും ജെ.എസ്.എസ് ഈ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ജെ.എസ്.എസിന്റെവശ്യം യു.ഡി.എഫ് തള്ളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.