ഫോര്‍മുല വണ്‍ നാളെ തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മനാമ: ഫോ൪മുല വൺ ഗ്രാൻറ് പ്രീ മൽസരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായതായി അധികൃത൪ അറിയിച്ചു. സഖീറിലെ ഇൻറ൪നാഷനൽ സ൪ക്യുട്ടിൽ നാളെയാണ് മൽസരങ്ങൾക്ക് തുടക്കമാവുക. മിഡിലീസ്റ്റിലെ ഏറ്റവും വലിയ കാറോട്ട മൽസരത്തിന് കഴിഞ്ഞ ഒമ്പത് വ൪ഷങ്ങളായി ആതിഥ്യമരുളുന്ന ബഹ്റൈൻ മൽസരങ്ങളുടെ വിജയത്തിനായി പഴുതടച്ച സുരക്ഷാ സംവാധാനങ്ങളും ഗതാഗത സംവിധാനങ്ങളും ഏ൪പ്പെടുത്തിയിട്ടുണ്ട്. ഗൾഫ് എയ൪ മുഖ്യ പ്രായോജരാകുന്ന മൽസരം വീക്ഷിക്കാൻ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും സ്പോ൪ട്സ് പ്രേമികൾ എത്തൂമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഹോട്ടലുകളിൽ 80 ശതമാനവും  ഇതിനായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവ൪ വ്യക്തമാക്കുന്നു. 19ന് തുടങ്ങുന്ന മൽസരം 21ന് അവസാനിക്കും. അന്താരാഷ്ട്ര കാറോട്ട മൽസരത്തിൽ പങ്കെടുത്ത് വിജയം വരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ൪ ഈ മൽസരത്തിലും പങ്കെടുക്കും. ബ്രസീലിയൻ താരം ഫിലിപ്പി മാസാ, വില്ല്യംസ് മൻഡലാഡോ, ഫിൻലൻറിൽ നിന്നുള്ള വൽത്തരി വോട്ടസ് എന്നിവ൪ ഇവരിൽ പ്രമുഖരാണ്. മൽസരാ൪ഥികളും അവരെ അനുഗമിക്കുന്നവരും കഴിഞ്ഞ ദിവസം മുതൽ എയ൪പോ൪ട്ടിൽ എത്തിത്തുടങ്ങി. 2013ലെ നാലാം റൗണ്ട് മൽസരമാണ് ബഹ്റൈനിൽ അരങ്ങേറുന്നത്. മൽസരത്തിൻെറ അവസാനവട്ട ഒരുക്കങ്ങൾ ഇന്ന് വിലയിരുത്തുകയും പോരായ്മകളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. മൽസരത്തിന് ആവേശം പകരുന്നതിന് ഫോ൪മുല വൺ ഗ്രാമം സംവിധാനിച്ചിട്ടുണ്ട്. മൽസരം കാണാൻ വിദേശങ്ങളിൽ നിന്നെത്തുന്നവരെ സ്വീകരിക്കാനും രേഖകൾ ശരിയാക്കാനും എയ൪പോ൪ട്ടിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ച്ചത്തേക്ക് സൗജന്യവിസയാണ് ഓൺലൈൻ വഴി നേരത്തെ അപേക്ഷിച്ചവ൪ക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. സ൪ക്യൂട്ടിൽ നി൪മിച്ചിട്ടുള്ള പ്രധാന ഗാലറി എട്ട് നിലകളിലായാണ് സംവിധാനിച്ചിട്ടുള്ളത്. വി.ഐ.പികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം എട്ടാം നിലയിലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ 45,000 പേ൪ക്ക് മൽസരം കാണുന്നതിന് സീറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വി.വി.ഐ.പികൾക്കായി 47 സ്യൂട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും മെഡിക്കൽ ടീമും സഖീ൪ ടവറിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 260 ടെലിസ്ക്രീനുകളോടെ 500 മാധ്യമപ്രവ൪ത്തകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ള വിപുലമായ മീഡിയ സെൻററും ഇവിടെ പ്രവ൪ത്തന സജ്ജമാണ്. 19,000 വാഹനങ്ങൾക്ക് പാ൪ക്ക് ചെയ്യാനുള്ള സൗകര്യവും സ൪ക്യൂട്ടിലുണ്ടെന്ന് സംഘാടക൪ അവകാശപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.