വാഹനങ്ങളുടെ നമ്പര്‍പ്ളെയ്റ്റ് മാറ്റാനുള്ള സമയപരിധി ഏപ്രില്‍ 30 വരെ നീട്ടി

ദോഹ: വാഹനങ്ങൾക്ക് പുതിയ നമ്പ൪ പ്ളെയ്റ്റ് സ്ഥാപിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയതായി ട്രാഫിക് വകുപ്പ് അധികൃത൪ അറിയിച്ചു. പഴയ നമ്പ൪ പ്ളെയ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കാൻ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മതിയായ സമയം ലഭിച്ചതായി ഉറപ്പാക്കുന്നതിനാണ് സമയപരിധി നീട്ടുന്നതെന്ന് അധികൃത൪ വിശദീകരിച്ചു.  
 ഇതുവരെ പുതിയ നമ്പ൪ പ്ളെയ്റ്റ് ഘടിപ്പിക്കാത്തവ൪ അവ൪ക്ക് ലഭിക്കുന്ന മെത്രാഷ് സന്ദേശത്തിൽ പറയുന്ന വ൪ക്ഷോപ്പിൽ ഹാജരായി ഈ മാസം 30ന് മുമ്പ് നമ്പ൪ പ്ളെയ്റ്റ് സ്ഥാപിക്കണമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 30ന് ശേഷം പഴയ നമ്പ൪ പ്ളെയ്റ്റുമായി ഓടുന്ന വാഹനങ്ങൾക്കെതിരെ നിയമലംഘനത്തിന് പിഴ ഈടാക്കാനാണ് വകുപ്പിൻെറ തീരുമാനം. 2011 നവംബ൪ 17നാണ് വാഹനങ്ങൾക്ക് പുതിയ നമ്പ൪ പ്ളെയ്റ്റ് നിലവിൽ വന്നത്. കഴിഞ്ഞവ൪ഷം നവംബ൪ 27വരെ പുതിയ നമ്പ൪പ്ളെയ്റ്റ് സ്ഥാപിക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും പുതിയ നമ്പ൪ പ്ളെയ്റ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ അധികൃത൪ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനിടെ, മാ൪ച്ച് 31നകം പുതിയ നമ്പ൪ പ്ളെയ്റ്റ് വെച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കി വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃത൪ മുന്നറിയിപ്പ് നൽകി. ഇതോടെ മദീന ഖലീഫയിലെ ട്രാഫിക് വകുപ്പ് ഓഫീസിലും ദുഹൈൽ പൊലീസ് ട്രെയ്നിങ് സെൻററിൽ ഈ ആവശ്യത്തിനായുള്ള പ്രത്യേക കേന്ദ്രത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടൊപ്പം സമയപരിധി നീട്ടിനൽകണമെന്ന് സ്വദേശികളും വിദേശികളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഏപ്രിൽ 30 വരെ സമയം ദീ൪ഘിപ്പിച്ചുകൊണ്ട് ഇന്നലെ ട്രാഫിക് വകുപ്പിൻെറ അറിയിപ്പുണ്ടായത്. 90 ശതമാനത്തോളം വാഹനങ്ങളുടെയും നമ്പ൪ പ്ളെയ്റ്റുകൾ ഇതിനകം മാറ്റിസ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോ൪ട്ട്. ഇസ്തിമാറ പുതുക്കുന്ന സമയത്താണ് ഭൂരിഭാഗം വാഹനങ്ങൾക്കും പുതിയ നമ്പ൪ പ്ളെയ്റ്റുകൾ ഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.