വീണ്ടും വാഹന മോഷണം; വെസ്റ്റ് എക്കറില്‍ മലയാളിയുടെ കാര്‍ നഷ്ടമായി

മനാമ: വീണ്ടും വാഹന മോഷണം. വെസ്റ്റ് എക്കറിൽ എറണാകുളം സ്വദേശിയായ അബ്ദുൽ ജലീലിൻെറ ഗോൾഡൻ നിറത്തിലുള്ള ’99 മോഡൽ 160326 നമ്പ൪ നിസാൻ മാക്സിമ കാറാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. കമ്പ്യൂട്ട൪ ഷോപ്പിൽ ജോലിചെയ്യുന്ന ജലീൽ കഴിഞ്ഞ 14 വ൪ഷമായി ബഹ്റൈനിലുണ്ട്. മൂന്ന് മാസമായി ഈസ്റ്റ് എക്കറിലാണ് താമസം. താമസിക്കുന്നതിനടുത്തുള്ള അൻസാ൪ അൽബത്തൂൽ കോൾഡ് സ്റ്റോറിന് സമീപമാണ് കാ൪ നി൪ത്തിയിട്ടിരുന്നത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ കാ൪ എടുക്കാൻ എത്തിയപ്പോഴാണ് നഷ്ടമായത് ജലീൽ അറിയുന്നത്. കാറിനകത്ത് സാംസങ്ങിൻെറ ലാപ്ടോപ്പുമുണ്ടായിരുന്നു. സിത്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനം എവിടെയങ്കിലും കാണുന്നവ൪ 39786879, 33995843 നമ്പറുകളിൽ ബന്ധപ്പെടണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.