മനാമ: ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ മാതാവിനെയും ഭാര്യയെയും ചികിത്സിക്കാൻ ഗതിയില്ലാതെ നട്ടം തിരിയുകയായിരുന്ന അശ്റഫിന് ദിവസങ്ങൾക്കകം ഉദാരമതികളിൽനിന്ന് സംഭാവനയായി പിരിഞ്ഞുകിട്ടിയത് ഏഴുലക്ഷം രൂപ. ഭാര്യയുടെ ചികിത്സക്ക് ലക്ഷങ്ങൾ ഇനിയും വേണ്ടതുണ്ടെങ്കിലും ശൂന്യതയിൽനിന്ന് ഇത്രയും തുകയെങ്കിലും പിരിഞ്ഞുകിട്ടിയ ആശ്വാസത്തിൽ നാളെ അശ്റഫ് നാട്ടിലേക്ക് തിരിക്കും. റിഫയിൽ കഫത്തീരിയ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി സ്വദേശിയായ പൊട്ടക്കണ്ടി അശ്റഫിൻെറ ദുരവസ്ഥ കഴിഞ്ഞ ഏപ്രിൽ 11ന് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. അശ്റഫിനെ സഹായിക്കാനായി വില്യാപ്പള്ളി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ പിന്നീട് യോഗം വിളിച്ചു ചേ൪ക്കുകയും ഉദാരമതികളുടെ സഹായം തേടുകയും ചെയ്തു. ഇതിനായി ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയുടെ 200ഓളം കോപ്പിയെടുത്ത് വിവിധ പ്രദശങ്ങളിൽ പ്രദ൪ശിപ്പിക്കുകയും ചെയ്തതായി ഭാരവാഹികൾ വ്യക്തമാക്കി. അശ്റഫിൻെറ ദൈന്യത മനസ്സിലാക്കിയ ഉദാരമതികൾ കൈയ്യഴിഞ്ഞ് സഹായിച്ചതിൻെറ ഫലമായി തുട൪ ചികിത്സ നടത്താനുള്ള ധൈര്യത്തിലാണ് വെറും കൈയ്യോടെ നാട്ടിൽനിന്ന് എത്തിയ അശ്റഫ് അങ്ങോട്ടുതന്നെ തിരിച്ചുപോകുന്നത്. ഭാര്യയുടെ രോഗമറിഞ്ഞ് ആറു മാസംമുമ്പ് നാട്ടിലേക്ക് പോയ അഷ്റഫ് വിസ പുതുക്കാൻ കൂടിയാണ് കുറച്ചു മുമ്പ് ബഹ്റൈനിൽ വിമാനമിറങ്ങിയത്. നാട്ടിൽനിന്ന് എത്തിയപ്പോഴാണ് അഷ്റഫ് അകപ്പെട്ട ദുരന്തത്തിൻെറ ആഴം സഹപ്രവ൪ത്തകരും സുഹൃത്തുക്കളും അറിയുന്നത്.
അഷ്റഫിൻെറ ഭാര്യ രണ്ട് വൃക്കയും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. വൃക്ക ഉടനെ മാറ്റിവെക്കണമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരിക്കുന്നത്. ഇതിനിടെ അശ്റഫിൻെറ വൃദ്ധയായ മാതാവ് വീട്ടിൽനിന്നും വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ജീവിത ചെലവിനുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന് ഇപ്പോൾതന്നെ ഡയാലിസിസിനും മറ്റു ചെലവുകൾക്കുമായി വലിയൊരു ബാധ്യതയാണുണ്ടായിരിക്കുന്നത്. വൃദ്ധയായ മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻെറ അത്താണിയായ അശ്റഫിന് ഭാര്യയുടെ അസുഖത്തോടെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാതാവിനെയും ഭാര്യയെയും ഒരുമിച്ച് ശുശ്രൂഷിക്കേണ്ട സാഹചര്യം. സീനത്തിൻെറ വൃക്ക മാറ്റിവെക്കാൻ ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിനുവേണ്ടി വില്യാപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ വിപുലമായ ഒരു കമ്മിറ്റി രൂപവത്കരിച്ച് പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് അശ്റഫ് 33459434, കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി എ.പി. ഫൈസൽ വില്യാപ്പള്ളി 33161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.