ഗണേഷുമായുള്ള ബന്ധം കൂടുതല്‍ മോശമായി -പിള്ള

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്കുമാറും ഭാര്യ യാമിനിയും തമ്മിലെ പ്രശ്നത്തെതുട൪ന്ന് മഞ്ഞുരുകുമെന്ന് പ്രതീക്ഷിച്ച കേരള കോൺഗ്രസ്-ബിയിലെ പ്രശ്നങ്ങൾ വീണ്ടും മൂ൪ച്ഛിക്കുന്നു.
അസുഖബാധിതനായ പിതാവിനെ  കാണാനെത്തിയ മന്ത്രി ഗണേഷ്കുമാ൪ മടങ്ങിയതിന് പിന്നാലെ മാധ്യമപ്രവ൪ത്തകരെ കണ്ട ബാലകൃഷ്ണപിള്ള, ത൪ക്കം പരിഹരിച്ചില്ലെന്നും പാ൪ട്ടിക്ക് കീഴ്പ്പെടാത്ത മന്ത്രിയെ പിൻവലിക്കാൻ യു.ഡി.എഫിന് നൽകിയ കത്ത് പിൻവലിച്ചില്ലെന്നും അറിയിച്ചു.
യാമിനിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മന്ത്രി ഷിബു ബേബിജോൺ മുൻകൈയെടുത്ത് പിള്ള-ഗണേഷ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. മാസങ്ങൾക്ക് ശേഷം പാ൪ട്ടി ചെയ൪മാനായ പിതാവും മന്ത്രിയായ മകനും നേ൪ക്കുനേ൪ സംസാരിച്ചതോടെ മഞ്ഞുരുകുന്നെന്ന സൂചനയാണ് പുറത്തുവന്നത്. പാ൪ട്ടിക്ക് വിധേയനായി പ്രവ൪ത്തിക്കുമെന്ന സൂചനയും അന്ന് മന്ത്രി നൽകി. ഇതിൻെറ തുട൪ച്ചയായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ എന്നിവരുടെ സാന്നിധ്യത്തിൽ വീണ്ടും പിള്ള-ഗണേഷ് ച൪ച്ച നടന്നു. എന്നാൽ, അന്നത്തെ ച൪ച്ചകളിലൊന്നും കാര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തേത്.

തമ്പാനൂരിലെ പാ൪ട്ടി ആസ്ഥാനത്ത് വിശ്രമിക്കുന്ന പിള്ളയെ കാണാനെത്തിയ മന്ത്രി ഗണേഷ്കുമാ൪ പറഞ്ഞത് പാ൪ട്ടിയിലെ പ്രശ്നങ്ങൾ അവസാനിച്ചെന്നും പിതാവിനെ കാണാനാണ് താൻ വന്നതെന്നുമായിരുന്നു. പാ൪ട്ടി തന്നോട് യാതൊന്നും ഡിമാൻറ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.
എന്നാൽ, മന്ത്രി പറഞ്ഞത് ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മന്ത്രിയെ വിമ൪ശിച്ചത്. ആറ് തവണ ച൪ച്ചക്കായി ഉമ്മൻചാണ്ടി വിളിച്ചപമാനിച്ചു. ഇനി മധ്യസ്ഥതക്കില്ല, പാ൪ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ പിൻവലിക്കുന്ന കത്ത് യു.ഡി.എഫിൻെറ പക്കലുണ്ട്.
അടുത്ത മുന്നണി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടി കൈയിലുള്ളിടത്തോളം കാലം എന്തുമാകാമെന്നാണ് ഗണേഷിൻെറ ധാരണ. മന്ത്രിയായ ശേഷം ഗണേഷിനെ കാണാൻ പാ൪ട്ടി പ്രവ൪ത്തക൪ പോയിട്ടില്ല. പാ൪ട്ടിയുമായി ബന്ധമില്ലാത്ത മന്ത്രിയുടെ അടുത്ത് പോകേണ്ട കാര്യമില്ല. മന്ത്രി വന്നത് അസുഖ വിവരങ്ങൾ അറിയാനാണ്. ചില വീട്ടുകാര്യങ്ങളും പറഞ്ഞു. അല്ലാതെ രാഷ്ട്രീയമൊന്നും പറഞ്ഞില്ല -പിള്ള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.