തിരുവനന്തപുരം സ്വദേശി മസ്കത്തില്‍ നിര്യാതനായി

മസ്കത്ത്: തിരുവനന്തപുരം കിളിമാനൂ൪ പുതുമംഗലം തുളസീവിലാസത്തിൽ അശോകൻെറ മകൻ സുനിൽ കുമാ൪ (36) മസ്കത്തിൽ നിര്യാതനായി. ഹംരിയയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുട൪ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 16 വ൪ഷമായി ഒമാനിലുള്ള സുനിൽ കുമാ൪ നാല് വ൪ഷത്തോളമായി സ്വന്തം സ്ഥാപനം നടത്തിവരികയായിരുന്നു. മാതാവ്: സുശീല. ഭാര്യ: ശ്രീജ. മക്കൾ: അലഖ, അതുൽ കൃഷ്ണ. മസ്കത്തിലുണ്ടായിരുന്ന ഇവ൪ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. സുനിൽ കുമാറിൻെറ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ ശ്രമം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.