പിതാവിനെ ചീത്ത പറഞ്ഞ മകന് ഒരു വര്‍ഷം തടവ്

മനാമ: പിതാവിനെ അസഭ്യം പറഞ്ഞ കേസിൽ മകന് ഒരു വ൪ഷം തടവിന് ലോവ൪ ക്രിമിനൽ കോ൪ട്ട് ശിക്ഷ വിധിച്ചു. 24 കാരനായ മകൻ തനിക്കെതിരെ അസഭ്യവ൪ഷം ചൊരിഞ്ഞത് ഒരു പക്ഷേ ഇദ്ദേഹം പുത്രവാൽസല്യം കാരണത്താൽ ക്ഷമിച്ചേനെ. എന്നാൽ, മകൻ അസഭ്യവ൪ഷം കൊണ്ടും അരിശം തീരാതെ അക്രമാസക്തനാവുകയും വീടിൻെറ വാതിൽ തല്ലിപൊളിക്കുകയും ചെയ്തപ്പോഴാണ് ഇദ്ദേഹം ഗത്യന്തരമില്ലാതെ പോലീസിനെ വിളിച്ചുവരുത്തിയത്. ഇതിന് മുമ്പും ഇയാൾ പിതാവിനെ പിതാവിനെയും വീട്ടുകാരെയും ചീത്തവിളിക്കുകയും അക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ 24ഓളം കേസുകൾ ഇതിന് മുമ്പ് ചാ൪ജ് ചെയ്തിട്ടുണ്ട്. ഇതിൽ 20എണ്ണം മോഷണ കേസും നാലെണ്ണം പിതാവിനെ തല്ലിയതിനുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.