ഭണകൂടം ദേശീയ സംവാദത്തിന്‍െറ ഭാഗം -നീതിന്യായ മന്ത്രി

മനാമ: ഭരണകൂടം ദേശീയ സംവാദത്തിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഇസ്ലാമിക നീതിന്യായ മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽഖലീഫ വ്യക്തമാക്കി. രാജാവിൻെറ പരിപൂ൪ണ പിന്തുണയോടെ ഭരണകൂടത്തിന് സംവാദത്തിൽ പ്രധാന പങ്കുണ്ടെന്ന് മുമ്പും വ്യക്തമാക്കിയതാണ്. ദേശീയ സംവാദത്തിൽ ഉരുത്തിരിയുന്ന നി൪ദേശങ്ങളും തീരുമാനങ്ങളും ഹമദ് രാജാവിന് സമ൪പ്പിക്കുമെന്നും അദ്ദേഹം ഞായറാഴ്ച നടന്ന ദേശീയ സംവാദത്തിൻെറ എട്ടാമത് സെഷനു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു. ദേശീയ സംവാദം വിജയത്തിലെത്താനുള്ള ആത്മാ൪ഥമായ ശ്രമങ്ങൾ മന്ത്രിസഭയുടെ പ്രഖ്യാപനത്തിലും പ്രകടമാണ്. സംവാദത്തിൽ പങ്കെടുത്ത കക്ഷികൾ മുന്നോട്ട് വെച്ച നി൪ദേശങ്ങളിൽ അംഗീകരിക്കപ്പെട്ടവയിൽനിന്ന് ഒരിക്കലും പിറകോട്ട് പോകുന്ന പ്രശ്നമില്ല. അക്രമങ്ങളെ അപലപിക്കുന്ന കാര്യത്തിൽ പണ്ഡിതന്മാരും മതനേതാക്കളും ഒറ്റക്കെട്ടാണ്. അക്രമ പ്രവ൪ത്തനങ്ങൾ പരിഷ്കരണ നടപടികൾക്ക് കത്തിവെക്കുന്നതാണ്. അങ്ങനെയൊക്കെയാണെങ്കിലും സംവാദം ഫലപ്രാത്തിയിലെത്തും വരെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.