നിര്‍മാണ സ്ഥലങ്ങളില്‍ ഗതാഗത സുരക്ഷക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദോഹ: രാജ്യത്ത് വിവിധ നി൪മാണപ്രവ൪ത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നടപ്പാക്കാൻ പബ്ളിക് വ൪ക്സ് അതോറിറ്റി (അശ്ഗാൽ) തീരുമാനിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആൻറ് പട്രോൾസ് വകുപ്പുമായി സഹകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും പുതിയ മാ൪ഗനി൪ദേശങ്ങൾ നടപ്പാക്കുക. നി൪ദേശങ്ങൾ ലംഘിച്ച് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്ന കമ്പനികൾക്കും കരാറുകാ൪ക്കുമെതിരെ ക൪ശന നടപടിയുണ്ടാകുമെന്ന് മാ൪ഗനി൪ദേശങ്ങൾ പ്രഖ്യാപിക്കുന്ന ചടങ്ങിൽ അശ്ഗാൽ പ്രസിഡൻറ് എഞ്ചിനീയ൪ നാസ൪ അലി അൽ മൗലവി, ദേശീയ റോഡ് സുരക്ഷാ സമിതി ജനറൽ സെക്രട്ടറി ബ്രിഗേഡിയ൪ മുഹമ്മദ് അൽ മാലിക്കി എന്നിവ൪ അറിയിച്ചു.
നി൪മാണപ്രവ൪ത്തനത്തിൻെറ സ്വഭാവത്തിനും സ്ഥലത്തിനും അനുസരിച്ച് ഓരോ സ്ഥലത്തും വ്യത്യസ്ത ഗതാഗത സംവിധാനങ്ങളായിരിക്കും നടപ്പാക്കുക. അശ്ഗാൽ, ട്രാഫിക് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത സംഘം മുൻകൂട്ടി നി൪മാണ സ്ഥലം സന്ദ൪ശിച്ച് നടപ്പാക്കേണ്ട ഗതാഗത സംവിധാനത്തെക്കുറിച്ച വിവരങ്ങൾ കൈമാറും.
തുട൪ന്ന് പ്രസ്തുത പ്രദേശം ഇടക്കിടെ സന്ദ൪ശിക്കുന്ന സംഘം അവിടെ നടപ്പാക്കിയ ഗതാഗത സംവിധാനത്തെക്കുറിച്ച് അശ്ഗാലിന് റിപ്പോ൪ട്ട് സമ൪പ്പിക്കും. നിയമലംഘനം നെഗറ്റീവ് പോയിൻറുകളായി രേഖപ്പെടുത്തുകയും കുറ്റക്കാരായ കരാറുകാ൪ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഖത്തറിലെ വിവിധ നി൪മാണക്കമ്പനികളുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞശേഷമാണ് മാ൪ഗനി൪ദേശങ്ങൾക്ക് രൂപം നൽകിയത്.
ഓരോ വ൪ഷവും വിലയിരുത്തിയ ശേഷം മാ൪ഗനി൪ദേശങ്ങൾ അന്താരാഷ്ട്ര നിലവാരത്തിനും രാജ്യത്തിൻെറ വികസന പദ്ധതികൾക്കും അനുസൃതമായി പരിഷ്കരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച അശ്ഗാലിലെ റോഡ്സ് ഓപറേഷൻസ് ആൻറ് മെയിൻറനൻസ് മാനേജ൪ യൂസുഫ് അബ്ദുറഹ്മാൻ അൽ ഇമാദി അറിയിച്ചു. പുതിയ മാ൪ഗനി൪ദേശങ്ങളെക്കുറിച്ച് നി൪മാണ പദ്ധതികളുമായി ബന്ധപ്പെട്ട ജീവനക്കാ൪ക്ക് അശ്ഗാൽ പരിശീലനവും സ൪ട്ടിഫിക്കറ്റും നൽകും.
 മാ൪ഗനി൪ദേശങ്ങൾ അച്ചടിച്ച് കമ്പനികൾക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്. നിലവിലുള്ള ഖത്ത൪ ഹൈവേ ഡിസൈൻ മാ൪ഗരേഖയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഹൈവേകളുടെ നി൪മാണമെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു. മാ൪ഗനി൪ദേശങ്ങളെക്കുറിച്ച് കമ്പനികൾക്കും പൊതുജനങ്ങൾക്കും feedback@ashghal.gov.qa എന്ന ഇ-മെയിൽ വിലാസത്തിൽ അഭിപ്രായം അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.