ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ ബിരുദാനന്തര പഠനത്തിന് വിദേശികളുടെ ഒഴുക്ക്

ദോഹ: ഖത്ത൪ യൂനിവേഴ്സിറ്റിയുടെ ഗൾഫ് സ്റ്റഡീസ് ഫാക്കൽറ്റിയിൽ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി വിദ്യാ൪ഥികൾ അപേക്ഷ നൽകിയതായി സ൪വ്വകലാശാല അധികൃത൪ അറിയിച്ചു. യൂനിവേഴ്സിറ്റിയുടെ കോളജ് ഓഫ് ആ൪ട്സ് ആൻറ് സയൻസ് വിഭാഗത്തിന് കീഴിലാണ് പ്രവ൪ത്തിച്ചു വരുന്നത് .
പൂ൪ണമായും ഇംഗ്ളീഷ് പഠന മാധ്യമമായ കോഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ട്. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാൻ, മറ്റ് കിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാ൪ഥികളുടെ അപേക്ഷ ലഭിച്ചതായി ഫാക്കൽറ്റി മേധാവി ഡോ. അബ്ദുല്ല ബാ അബൂദ് പറഞ്ഞു. യൂറോപ്പ്, അമേരിക്ക, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാ൪ഥികൾ അടുത്ത വ൪ഷത്തേക്ക് നേരത്തെ തന്നെ അപേക്ഷ സമ൪പ്പിച്ചത് ഫാക്കൽറ്റി കുറഞ്ഞ കാലം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയതിൻെറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് നാടുകൾ, അതിൻെറ സവിശേഷതകൾ, അവിടുത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകൾ, സംസ്കാരം എന്നിവ ഈ വിഭാഗത്തിൽ പഠന വിഷയങ്ങളാണ്. കോഴ്സിൻെറ പാഠ്യപദ്ധതി ബിരുദാനന്തര ബിരുദ തലത്തിൽ മറ്റ് അറബി നാടുകളിലോ പശ്ചിമേഷ്യയിൽ തന്നെയോ മറ്റൊരു യൂനിവേഴ്സിറ്റിയിലും ഇല്ലാത്തതാണെന്നും ഡോ. അബ്ദുല്ല അവകാശപ്പെട്ടു.
രണ്ട് വ൪ഷത്തെ കോഴ്സിൻെറ ക്ളാസുകൾ  വൈകുന്നേരങ്ങളിലാണ്. അതിനാൽ ജോലിക്കാ൪ക്കും  കോഴ്സിൽ ചേരുന്നതിന് തടസ്സമില്ല. അമേരിക്കൻ-ബ്രിട്ടീഷ് രീതികൾ സമന്വയിപ്പിച്ച് തയാറാക്കിയ പാഠ്യപദ്ധതിയിൽ രണ്ടാം വ൪ഷം വിദ്യാ൪ഥി ഗവേഷണ പ്രബന്ധം സമ൪പ്പിക്കണം. പരീക്ഷക്ക് പകരം വിദ്യാ൪ഥികൾ തങ്ങളുടെ വിഷയങ്ങളിൽ ചെറിയ പ്രബന്ധങ്ങൾ സമ൪പ്പിക്കുകയാണ് വേണ്ടത്.  75 ശതമാനം ഹാജ൪ നി൪ബന്ധമാണ്. വിദ്യാ൪ഥികൾക്ക് പഠനത്തിന് സഹായകമായ വിധം നിശ്ചിത മണിക്കൂ൪ യൂനിവേഴ്സിറ്റിയിൽ ജോലി ചെയ്യാനും അവസരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.