പകരം മന്ത്രി വി.ഡി സതീശനോ ജി. കാര്‍ത്തികേയനോ?

കോഴിക്കോട്: ഗണേഷ് കുമാറിൻെറ രാജിയോടെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഴിച്ചു പണി അനിവാര്യമായി. കേരള കോൺഗ്രസ് ബിക്ക് രണ്ടാമതൊരു എം.എൽ.എ ഇല്ലാത്തതിനാൽ സ്വാഭാവികമായും കോൺഗ്രസിനാണ് ഈ മന്ത്രിപദം ലഭിക്കുക. വി.ഡി സതീശൻ മന്ത്രിയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. അല്ലെങ്കിൽ ജി. കാ൪ത്തികേയനെ സ്പീക്ക൪ സ്ഥാനം രാജിവെപ്പിച്ച് മന്ത്രിയാകും. പകരം വി.ഡി സതീശൻ സ്പീക്കറാകും. കെ. മുരളീധരൻെറ പേര് ചില കേന്ദ്രങ്ങളിൽ പരാമ൪ശിച്ചിരുന്നെങ്കിലും സാധ്യത കുറവാണ്.

ഗണേഷ് കുമാറിനു പകരം നായ൪ സമുദായത്തിൽ പെട്ടയാളയേ പരിഗണിക്കൂ. എൻ.എസ്.എസ് സ൪ക്കാറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തേക്ക് പേര് നി൪ദേശിക്കാൻ സാധ്യതയില്ല. എന്നാൽ എൻ.എസ്.എസിന് കൂടി സ്വീകാര്യനായ ആളെയേ മന്ത്രിയാക്കൂ.

നേരത്തെ സജീവ ച൪ച്ചയായി പിന്നീട് കെട്ടണഞ്ഞ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഈ ഘട്ടത്തിൽ വീണ്ടും വിഷയമായാൽ അത്ഭുതപ്പെടാനില്ല. മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിൽ നിന്നും ചെന്നിത്തല മാറിയിട്ടില്ല. സ൪ക്കാറിൻെറ മുഖഛായ മങ്ങിയതിനാൽ രമേശിനെ മന്ത്രിസഭയിലെടുത്ത് ഭൂരിപക്ഷ സമുദായത്തിൻെറ പിന്തുമ ആ൪ജിക്കണമെന്ന താൽപര്യം ഉമ്മൻ ചാണ്ടിക്കുണ്ട്. ചെന്നിത്തലയെ പാ൪ട്ടി നേതൃത്വത്തിൽ നിന്നും അട൪ത്തുക എന്ന താൽപര്യം കൂടി ഈ ആഗ്രഹത്തിനു പിന്നിലുണ്ട്. സ൪ക്കാറിനെ താഴെയിറക്കുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചതിനാൽ കരുതലോടെയാണ് ഉമ്മൻചാണ്ടിയരുടെ ഓരോ നീക്കവും.

ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷമേ മന്ത്രിസഭാ അഴിച്ചുപണിക്ക് അദ്ദേഹം ഒരുങ്ങൂ. രമേശ് മന്ത്രിസഭയിൽ വരണമെന്ന ആഗ്രഹം മുഖ്യമന്ത്രി വീണ്ടും ഹൈക്കമാൻഡിനു മുന്നിൽ വെച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.