കൊൽക്കത്ത: രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും ഉത്തരവാദിത്തം മുസ്ലിം സമുദായത്തിനുമേൽ ചാ൪ത്തുന്ന സ൪ക്കാറിൻെറയും മാധ്യമങ്ങളുടെയും മുൻവിധി മതേതര രാജ്യത്തിന് ചേ൪ന്നതല്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഗമം. ഒടുവിൽ നടന്ന ഹൈദരാബാദ് സ്ഫോടനത്തിലും ഇതേ ഗതിയാണെന്ന്നേതൃസംഗമം മുന്നറിയിപ്പ് നൽകി.
നിരവധി മുസ്ലിം ചെറുപ്പക്കാരെ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് വിചാരണയില്ലാതെ വ൪ഷങ്ങളോളം തടവിൽ പീഡിപ്പിക്കുന്നു. യു.എ.പി.എ നിയമത്തിൻെറ പഴുത് മുതലെടുത്ത് നിയമപാലക൪ പീഡനം തുടരുകയാണ്. യു.എ.പി.എ നിയമത്തിലെ പഴുതുകൾ അടക്കുക, വ൪ഷങ്ങൾ ജയിലിൽ കഴിഞ്ഞ് ഒടുവിൽ നിരപരാധികളാണെന്ന് തെളിഞ്ഞ് വിട്ടയച്ചവ൪ക്ക് നഷ്ടപരിഹാരം നൽകുക, നിയമലംഘനം നടത്തിയ പൊലീസുകാരെ ശിക്ഷിക്കുക തുടങ്ങിയ നടപടികൾ നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ കാര്യക്ഷമമായി വിതരണം ചെയ്യണമെന്നും രംഗനാഥ മിശ്ര കമീഷൻ ഭേദഗതിയില്ലാതെ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രം മോഹനവാഗ്ദാനം നൽകി മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയും വിജയിച്ചാൽ പറഞ്ഞത് മറക്കുകയും ചെയ്യുന്ന വഞ്ചനാപരമായ സമീപനം ഇനി മുസ്ലിംലീഗ് അനുവദിക്കില്ലെന്ന് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി മുന്നറിയിപ്പ് നൽകി. നേതൃസംഗമത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംകൾ ദയനീമായി പീഡിപ്പിക്കപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളാ മോഡൽ വ്യാപിക്കാൻ ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. യൂത്ത് ലീഗ് ഓൾ ഇന്ത്യ ഓ൪ഗനൈസിങ് മെംബ൪ ഇംറാൻ ഖുറൈശി അധ്യക്ഷത വഹിച്ചു. കൺവീന൪ പി.കെ. ഫിറോസ്, എം.എസ്.എഫ് കേരള പ്രസിഡൻറ് ടി.പി. അഷ്റഫലി, ഷഹൻഷാ ജഹാംഗീ൪, സി.എച്ച്. അബ്ദുറഹ്മാൻ, സാബി൪ ഗഫാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.