ഭരണകാലത്ത് എല്‍.ഡി.എഫിന് തെറ്റുപറ്റി -കാനം രാജേന്ദ്രന്‍

മനാമ: ഭരണകാലത്ത് ചില നി൪ണായക വിഷയങ്ങളിൽ നയപരമായ തീരുമാനമെടുക്കുന്നതിൽ എൽ.ഡി.എഫ് സ൪ക്കാറിന് തെറ്റ് പറ്റിയതായി സി.പി.ഐ നേതാവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ. മുമ്പ് എടുത്ത ഇത്തരം തീരുമാനങ്ങളാണ് ഇപ്പോൾ പല വിഷയങ്ങളിലും വ്യക്തമായ നിലപാട് എടുക്കാൻ കഴിയാത്ത വിധം എൽ.ഡി.എഫിനെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള കലാവേദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയ കാനം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. എ.ഡി.ബിയാണെങ്കിലും ജപ്പാൻ പദ്ധതിയാണെങ്കിലും ആറന്മുള വിമാനത്താവളമാണെങ്കിലും കോ൪പറേറ്റ് താൽപര്യങ്ങൾ ശക്തമായ പരിശോധനക്കും വിലയിരുത്തലിനും വിധേയമാക്കേണ്ടതായിരുന്നു. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ തെറ്റിനെ ന്യായീകരിക്കേണ്ട അവസ്ഥയുണ്ടാകും. ഇത്തരം വിഷയങ്ങളിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ വൈമുഖ്യം കാണിക്കേണ്ടതില്ല. സംസ്ഥാന ഭരണകൂടത്തെ എത്രയും വേഗം താഴെയിറക്കാൻ സി.പി.ഐക്ക് തിടുക്കമൊന്നുമില്ല -കാനം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.