വിമാനത്താവളത്തില്‍ ആറ് കിലോ മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ആറ് കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. കഴിഞ്ഞ ദിവസം ഒരു അറബ് വംശജനിൽ നിന്നാണ് മയക്കുമരുന്ന് പിടികുടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃത൪ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സുഗന്ധദ്രവ്യങ്ങളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. കുവൈത്തിൻെറ വിവിധ ഭാഗങ്ങളിൽ വിൽപന നടത്താനാണിതെന്ന് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് വകുപ്പ് തലവൻ സുലൈമാൻ അൽ ഫഹദ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.