കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ മുന്നോട്ടു വരണം -മന്ത്രി ഇബ്രാഹീം കുഞ്ഞ്

ജിദ്ദ: പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് താൻ എതിരല്ലെന്നും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിക്ഷേപ സൗഹൃദാന്തരീക്ഷം ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടു വരണമെന്നും മുസ്ലിംലീഗ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹീംകുഞ്ഞ് അഭ്യ൪ഥിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റയ്യാൻ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കുടുംബസമേതം ഉംറ നി൪വഹിക്കാനെത്തിയ അദ്ദേഹം.
കേരളത്തിൻെറ സമ്പദ് വ്യവസ്ഥ പ്രവാസി മലയാളികൾ പടുത്തുയ൪ത്തിയതാണ്. അത് അഭംഗുരം നിലനിൽക്കാൻ പ്രവാസികൾക്ക് ശക്തി പകരണമെന്ന കാര്യത്തിൽ സംശയമില്ല. എമ൪ജിങ് കേരളയുമായി ബന്ധപ്പെട്ട 25 പദ്ധതികൾ നടപ്പായാൽ തന്നെ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ പ്രകടമാവുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതികളിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം നി൪ദേശിച്ചു. പ്രവാസികൾ എല്ലാവരും പണക്കാരാണ് എന്ന ധാരണ ശരിയല്ല. കഷ്ടപ്പെടുന്നവ൪ ധാരാളമുണ്ട്. അവരുടെ സമ്പാദ്യം വിദേശനാണയ രൂപത്തിൽ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. അവരെ ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പ്രവാസികൾ കൂട്ടായി മുന്നോട്ടു വന്നാൽ പലതും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഓ൪മപ്പെടുത്തി. ഇതിന് നിരന്തരമായ ച൪ച്ചകളും ആലോചനകളും നടക്കേണ്ടതുണ്ട്. വഞ്ചിക്കപ്പെടാത്ത സംരംഭങ്ങൾ കണ്ടെത്തിയായിരിക്കണം നിക്ഷേപിക്കേണ്ടത്.
ഈ സാമ്പത്തിക വ൪ഷം പൊതുമരാമത്ത് വകുപ്പ് 17000 കോടി രൂപയുടെ ബഹുമുഖ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും മോണോ റയിൽ പദ്ധതിയുടെ ആദ്യഘട്ട പണി ഉടൻ ആരംഭിക്കും. ഇത് രണ്ട് നഗരങ്ങളിലെ യാത്രാ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മലബാറിലെ ഓണം കേറാ മുലയിൽ പോലും പൊതുമരാമത്ത് വകുപ്പിൻെറ വികസന പ്രവ൪ത്തനങ്ങൾ പ്രകടമാണെന്നും ഇനിയുള്ള വ൪ഷങ്ങളിലും അത് മെച്ചപ്പെടുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെ.എം.സി.സി.നാഷണൽ പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് പി.എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. എൻ.സി. റസാഖ്, നാസ൪ എടവനക്കാട്, നാസ൪ വാവാകുഞ്ഞു, ഡോ. കാവുങ്ങൽ മുഹമ്മദ്, പഴേരി കുഞ്ഞിമുഹമ്മദ്, അൻവ൪ ചേരങ്കൈ തുടങ്ങിയവ൪ ആശംസ നേ൪ന്നു. ടി.പി.ശുഐബ് സ്വാഗതം പറഞ്ഞു. ശറഫുദ്ദീൻ ബാഖവി ഖിറാഅത്ത് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.