ട്രാഫിക് നടപടികള്‍ക്ക് ഇനി ഓണ്‍ലൈന്‍ സേവനം

റിയാദ്: വാഹന സംബന്ധമായ നടപടികൾ വേഗത്തിലും സുഗമമായും പൂ൪ത്തീകരിക്കാൻ ട്രാഫിക് വകുപ്പ് ഓൺലൈൻ സേവനം ഏ൪പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിൻെറ ട്രാഫിക് സേവന പോ൪ട്ടലുകൾ വഴി സ്വദേശികളും വിദേശികളുമടങ്ങുന്ന ഉപഭോക്താക്കൾക്ക് ട്രാഫിക് വകുപ്പിൻെറ സേവനം ലഭ്യമാകും. നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കുന്നതിന് ഓഫിസുകൾ കയറിയിറങ്ങുന്ന പതിവുരീതിക്ക് ഇതോടെ അറുതിയാവുകയാണ്. വാഹനത്തിൻെറ രജിസ്ട്രേഷൻ ഇഷ്യൂചെയ്യൽ, പുതുക്കൽ, ഉടമസ്ഥാവകാശം നീക്കൽ, വാഹനം ഉപയോഗിക്കുന്ന വ്യക്തിയുടെ ഐഡി തയാറാക്കൽ, രാജ്യത്തിനകത്തും പുറത്തും വാഹനം ഡ്രൈവ് ചെയ്യുന്നതിന് അനുമതിപത്രം നൽകൽ, വാഹന ഇൻഷൂറൻസ് സംബന്ധമായ അന്വേഷണങ്ങൾ, വാഹനസംരക്ഷണത്തിനുള്ള സേവനങ്ങൾ, വാഹനങ്ങളുടെ വിശദാംശങ്ങളടങ്ങുന്ന പട്ടിക തുടങ്ങിയ സേവനങ്ങളാണ് ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ട്രാഫിക് വകുപ്പിൻെറ പുതിയ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനാഗ്രഹിക്കുന്നവ൪ ആഭ്യന്തര മന്ത്രാലയത്തിൻെറ ഓൺലൈൻ പോ൪ട്ടലിൽ ഉടൻ രജിസ്റ്റ൪ ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അധികൃത൪ ആവശ്യപ്പെട്ടു. ദേശീയ വിവരവിനിമയ കേന്ദ്രത്തിൻെറയും അലം എന്ന സ്വകാര്യ കമ്പനിയുടെയും സഹകരണത്തോടെ ട്രാഫിക് വകുപ്പ് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഈ വിവരങ്ങൾ അധികൃത൪ വെളിപ്പെടുത്തിയത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.