ഖഫ് ജി: ഖഫ് ജി സഫാനിയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ചു രണ്ടുപേ൪ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് സ്വദേശി ഫിറോസ് ബദറുദീനും (43), പാകിസ്താൻകാരനായ ട്രെയില൪ ഡ്രൈവറുമാണ് മരിച്ചത്. സഫാനിയിൽ നിന്നും ഹഫ്റുൽബാത്തിനിലേക്കുള്ള വൺവേ റോഡിൽ വെച്ച് എതിരെ വന്ന മറ്റൊരു ട്രെയിലറുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. അപകടത്തിൽ പെട്ട മറ്റൊരു ഡ്രൈവറായ പാകിസ്താൻ സ്വദേശിയെ ഗുരുതരമായ പരുക്കുകളോടെ ജുബൈൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം. കനത്ത മൂടൽമഞ്ഞ് കാരണം റോഡും വാഹനവും കാണാൻ പറ്റാത്തതാണ് അപകട കാരണമെന്നു കരുതുന്നു. മരിച്ച രണ്ടു പേരും റിയാദ് പെ¤്രടാൾ ട്രാൻസ്പോ൪ട്ട് കമ്പനിയിലെ തൊഴിലാളികളാണ്. ഫിറോസ് ബദ്റുദീൻ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ എത്തിയതാണ്. ജോലിയുടെ ഭാഗമായി റൂട്ടും സ്ഥലങ്ങളും പരിചയപ്പെടാൻ പാകിസ്താൻ സ്വദേശിയായ ഡ്രൈവറുടെ കൂടെ പോയതായിരുന്നു. ഭാര്യ റമീസ ബീവി, മകൻ റിസ്വാൻ (ആറ്).
ഖഫ്ജി ജനറൽ ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഘടകം നടപടി ക്രമങ്ങൾ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.