ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് എന്‍.എസ്.എസ്

തിരുവനന്തപുരം: ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന സ൪ക്കാരിനെ ഭരിക്കാൻ അനുവദിക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായ൪. ഭൂരിപക്ഷ സമുദായത്തിന്റെപ്രതിനിധിയായി ഭരണത്തിന്റെതാക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തല വരണമെന്ന് സുകുമാരൻ നായ൪ പറഞ്ഞു.
ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കേന്ദ്രത്തിന്റെഇടപെടൽ കൊണ്ടാണ്. ചെന്നിത്തലയെ മന്ത്രിസഭയിൽ കൊണ്ടുവരണം. അല്ലെങ്കിൽ സ൪ക്കാരിനെ അധികാരത്തിൽ തുടരാൻ ജനങ്ങൾ, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
33 സ്കൂളുകൾക്ക് എയിഡഡ് പദവി പ്രത്യേക സമൂഹത്തിന് നൽകരുതെന്നാണ് പറഞ്ഞിട്ടുള്ളതാണ്. സാമൂഹിക നീതി ഉറപ്പ് വരുത്തിയില്ലെങ്കിൽ അധികാരികളെ അടിച്ചിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. തിരുവനന്തപുരത്ത് താലൂക്ക് യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായ൪.








 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.