‘ഇന്ത്യാ ക്വിസ് 2013’ 25ന്; മുഹമ്മദ് ഹനീഷ് ക്വിസ് മാസ്റ്റര്‍

മനാമ: ഇന്ത്യൻ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഈമാസം 25ന് ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യാ ക്വിസ് 2013’ പരിപാടിയിൽ സീനിയ൪ ഐ.എ.എസ് ഓഫീസ൪ എ.പി.എം. മുഹമ്മദ് ഹനീഷ് ക്വിസ് മാസ്റ്ററായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻറ൪ ആഡ്സ് ഇൻറ൪നാഷണൽ ടീം ക്വസ്റ്റുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം.രഞ്ജിനി ഹരിദാസ് അവതാരിയാകും.
ഇന്ത്യയുടെ വിവിധ മുഖങ്ങൾ ഇന്ത്യൻ പ്രവാസികൾക്കും യുവാക്കൾക്ക് പ്രത്യേകമായും പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തകൾക്കും ടീമുകളെ പങ്കെടുപ്പിക്കാം. ഓരോ ടീമിലും മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്താം. ഇവരിൽ ഒരാൾ 18 വയസ്സിന് മുകളിലുള്ളയാളും ഒരാൾ താഴെയുള്ളയാളുമായിരിക്കണം. മൂന്നാമത്തെ ടീം അംഗത്തിന് പ്രായ പരിധിയില്ല. ഈമാസം 18ന് രാത്രി എട്ടു മണിക്ക് മുമ്പ് പേ൪ രജിസ്റ്റ൪ ചെയ്യണം. 10 ദിനാറാണ് രജിസ്ട്രേഷൻ ഫീസ്. ഇന്ത്യയെക്കുറിച്ച ഏത് വിഷയത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും. 25ന് വൈകീട്ട് നാലിന് പ്രിലിമിനറി റൗണ്ട് നടക്കും. എഴുത്ത് മത്സരത്തിൽ ജയിക്കുന്ന ആറ് ടീമുകൾ ഫൈനൽ റൗണ്ടിൽ മാറ്റുരക്കും. ജേതാക്കൾക്ക് എവ൪റോളിങ് ട്രോഫിയും വ്യക്തിഗത ട്രോഫികളും സ൪ട്ടിഫിക്കറ്റും 1000 യു.എസ് ഡോളറും സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാ൪ക്ക് ട്രോഫികൾക്ക് പുറമെ സ൪ട്ടിഫിക്കറ്റും 500 ഡോളറും മൂന്നാം സ്ഥാനക്കാ൪ക്ക് ട്രോഫികളും സ൪ട്ടിഫിക്കറ്റും 300 ഡോളറുമായിരിക്കും സമ്മാനം. പങ്കെടുക്കുന്ന എല്ലാവ൪ക്കും മുഹമ്മദ് ഹനീഷ് ഒപ്പിട്ട സ൪ട്ടിഫിക്കറ്റുകൾ നൽകും. ഐ.ടി.എൽ വേൾഡും യു.എ.ഇ എക്സ്ചേഞ്ചുമാണ് മുഖ്യ പ്രായോജക൪. രജിസ്ട്രേഷന് 39532688 നമ്പറിലൊ ബന്ധപ്പെടുകയോ quizindiabahrain@gmail.com എന്ന വിലാസത്തിലൊ ബന്ധപ്പെടണം. വാ൪ത്താ സമ്മേളനത്തിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരി, സതീഷ് മുതലയിൽ, എസ്. സഹരാജൻ, മനോജ് (യു.എ.ഇ എക്സ്ചേഞ്ച്), സുജയ് (ഐ.ടി.എൽ വേൾഡ്), ബിജു, വി.കെ. സെയ്താലി എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.