86 ശതമാനം തൊഴിലാളികളുടെയും പാസ്പോര്‍ട്ട് തൊഴിലുടമകളുടെ കൈയ്യില്‍

ദോഹ: തൊഴിലാളികളുടെ പാസ്പോ൪ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെങ്കിലും രാജ്യത്തെ 86 ശതമാനം പ്രവാസി തൊഴിലാളികളുടെയും പാസ്പോ൪ട്ട് തൊഴിലുമടകൾ വാങ്ങിവെച്ചിരിക്കുകയാണെന്ന് സ൪വ്വേ റിപ്പോ൪ട്ട്. പാസ്പോ൪ട്ട് സ്വന്തം കൈവശമുള്ളത് 11 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ്. ഖത്ത൪ യൂനിവേഴ്സിറ്റിക്ക് കീഴിലെ സാമൂഹിക, സാമ്പത്തിക സ൪വ്വേ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൻെറ (സെസ്റി) ഏറ്റവും പുതിയ പഠനത്തിലാണ് ഈ  കണ്ടെത്തൽ. 2011ലെ സ൪വ്വെയിൽ ഇത് യഥാക്രമം 91ഉം എട്ടും ശതമാനമായിരുന്നു.
69 ശതമാനം തൊഴിലാളികൾ തങ്ങൾ ചെയ്യുന്ന ജോലിയിൽ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ 17 ശതമാനം അസംതൃപ്തി രേഖപ്പെടുത്തി. ഇവരിൽ ഏഴ് ശതമാനവും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. 14 ശതമാനം അഭിപ്രായം പറയാൻ വിസമ്മതിച്ചു. തൊഴിലാളികൾ പ്രതിദിനം ശരാശരി 9.3 മണിക്കൂ൪ ജോലി ചെയ്യുന്നവരാണ്. 90 ശതമാനം ആഴ്ചയിൽ ആറ് ദിവസവും ഏഴ് ശതമാനം എല്ലാ ദിവസവും മൂന്ന് ശതമാനം അഞ്ച് ദിവസവും ജോലി ചെയ്യുന്നു.
46 ശതമാനം പ്രവാസികളും ഖത്തറിൽ ജോലി കണ്ടെത്തിയത് റിക്രൂട്ട്മെൻറ് ഏജൻസി വഴിയാണ്. 23 ശതമാനത്തിന് ബന്ധുക്കൾ വഴിയും 22 ശതമാനത്തിന് സുഹൃത്തുക്കൾ വഴിയും ജോലി ലഭിച്ചു. ബാക്കിയുള്ളവ൪ ഇൻറ൪നെറ്റിനെയും സ്വന്തം രാജ്യത്തെ ദിനപത്രങ്ങളെയുമാണ് ജോലി കണ്ടെത്താൻ ആശ്രയിച്ചത്. അതേസമയം, വിസ ലഭിക്കുന്നതിന് ഏജൻസിക്ക് പണം നൽകിയതായി 84 ശതമാനം പേരും വെളിപ്പെടുത്തി.
വാ൪ത്തയറിയാൻ 70 ശതമാനം സ്വദേശികളും 62 ശതമാനം പ്രവാസികളും ടെലവിഷനെ ആശ്രയിക്കുന്നു എന്നതാണ് സ൪വ്വെയിലെ മറ്റൊരു കണ്ടെത്തൽ. പ്രവാസികളിൽ 18 ശതമാനം പത്രത്തെയും 12 ശതമാനം ഇൻറ൪നെറ്റിനെയും മൂന്ന് ശതമാനം റേഡിയോയെയും ആശ്രയിക്കുമ്പോൾ സ്വദേശികളിൽ ഇത് യഥാക്രമം 14, നാല്, നാല് ശതമാനമാണ്.
65 ശതമാനം സ്വദേശികളും 56 ശതമാനം പ്രവാസികളും അൽ ജസീറ ചാനൽ കാണുന്നു. സ്വദേശികൾക്കിടയിൽ രണ്ടാം സ്ഥാനം ഖത്ത൪ ടി.വിക്കാണ് (27 ശതമാനം). പ്രവാസികളിൽ 12 ശതമാനം പേ൪ വീതം അൽ അറബിയ, ബി.ബി.സി ന്യൂസ് എന്നിവയുടെയും 11 ശതമാനം സി.എൻ.എൻ ഇൻറ൪നാഷനലിൻെറയും പ്രേക്ഷകരാണ്.
96 ശതമാനം പ്രവാസികളും 97 ശതമാനം സ്വദേശികളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. 85 ശതമാനം പ്രവാസികൾക്ക് താമസസ്ഥലത്ത്  ഇൻറ൪നെറ്റ് സൗകര്യവും 79 ശതമാനത്തിന് കമ്പ്യൂട്ട൪ സൗകര്യവുമുണ്ട്. പ്രവാസികളിൽ 63 ശതമാനം സ്മാ൪ട്ട് ഫോൺ സ്വന്തമായുള്ളവരാണ്. കമ്പ്യൂട്ട൪ കൂടുതൽ സമയം ഉപയോഗിക്കുന്നതും  പ്രവാസികളാണ്. ഫെയ്സ്ബുക്ക് നോക്കുന്നവ൪ സ്വദേശികളെ അപേക്ഷിച്ച് പ്രവാസികളിൽ നാലിരട്ടി കുടുതലാണ്. 25 ശതമാനം പ്രവാസികൾ നാട്ടിലേക്ക് ഇൻറ൪നെറ്റ് വഴി ഫോൺ ചെയ്യുന്നു. ട്വിറ്റ൪ വരിക്കാ൪ സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും പൊതുവെ കുറവാണ്.
ജീവകാരുണ്യരംഗത്ത് 66 ശതമാനം സ്വദേശികളും 51 ശതമാനം വിദേശികളും അനാഥരെ സംരക്ഷിക്കാൻ താൽപര്യപ്പെടുന്നവരാണ്. യഥാക്രമം 18 ശതമനവും 26 ശതമാനവും നി൪ധന കുടുംബങ്ങളെ സഹായി
ക്കുന്നു.
ഇത് മൂന്നാം വ൪ഷമാണ് ‘സെസ്റി’ ഈ സ൪വ്വെ സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ മാ൪ഗങ്ങൾ അവലംബിച്ച് ‘സെസ്റി’ ഡയറക്ട൪ ഡോ. ദ൪വീശ് അൽ ഇമാദിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ മെയ് മാസത്തിൽ സ്വദേശികൾ, പ്രവാസികൾ, തൊഴിലാളികൾ എന്നിവ൪ക്കിടയിലായിരുന്നു വിവര ശേഖരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.