വിദേശ സേന തുടര്‍ന്നാല്‍ പോരാട്ടം ഊര്‍ജിതപ്പെടുത്തും -താലിബാന്‍

കാബൂൾ: 2014നു ശേഷവും വിദേശ അധിനിവേശ സൈനിക൪ അഫ്ഗാനിൽ തുടരുന്നപക്ഷം ചെറുത്തുനിൽപ് ഊ൪ജിതപ്പെടുത്തുമെന്ന് താലിബാൻ വാ൪ത്താ കുറിപ്പിൽ മുന്നറിയിപ്പ് നൽകി. 2014ൽ യു.എസ് നാറ്റോ ഭടന്മാ൪ അഫ്ഗാനിൽനിന്നുള്ള പിന്മാറ്റം പൂ൪ത്തീകരിക്കുമെങ്കിലും അഫ്ഗാൻ അധികൃതരെ സഹായിക്കാൻ ഒരുവിഭാഗം സൈന്യത്തെ രാജ്യത്ത് നിലനി൪ത്തുന്നത് സംബന്ധമായി യു.എസ്-അഫ്ഗാൻ വൃത്തങ്ങൾ സംഭാഷണം നടത്തിവരുകയാണെന്നാണ് താലിബാൻ മുന്നറിയിപ്പ് പുറത്തുവിട്ടത്. ദീ൪ഘകാല സുരക്ഷ ലക്ഷ്യമിട്ട് അമേരിക്കയുമായി സുരക്ഷാ കരാറിലെത്താനും അഫ്ഗാൻ അധികൃത൪ ആലോചിക്കുന്നുണ്ട്.
അമേരിക്ക എത്രകാലത്തേക്കാണോ സൈനികരെ നിലനി൪ത്തുന്നത് അത്രയുംകാലം യുദ്ധവും പോരാട്ടവും തുടരുമെന്ന് താലിബാൻ വിശദീകരിച്ചു. 3000 മുതൽ 9000 വരെ പട്ടാളക്കാരെ അഫ്ഗാനിൽ നിലനി൪ത്താനുള്ള പദ്ധതിയാണ് യു.എസ് പ്രതിരോധ വകുപ്പ് പരിഗണിച്ചുവരുന്നത് . ഒറ്റ പട്ടാളക്കാരനെ നിലനി൪ത്താനാണ് ക൪സായി ഭരണകൂടം അമേരിക്കയുമായി ധാരണയിലെത്തുന്നത് എങ്കിലും അതുമായി ബന്ധപ്പെട്ട പ്രത്യാക്രമണങ്ങളുടെയും നശീകരണത്തിൻെറയും ധാ൪മിക ഉത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും താലിബാൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.