മാലിന്യവാഹിനിയായി തെറ്റിയാര്‍; കഴക്കൂട്ടത്ത് പകര്‍ച്ചവ്യാധി ഭീഷണി

കഴക്കൂട്ടം: കഴക്കൂട്ടം നിവാസികളുടെ ആശ്രയമായിരുന്ന തെറ്റിയാ൪ മാലിന്യ വാഹിനിയായി. പ്രധാന ജലസ്രോതസ്സായിരുന്ന പുഴ ഇപ്പോൾ പക൪ച്ചവ്യാധിഭീഷണിയുയ൪ത്തുകയാണ്.
ടെക്നോപാ൪ക്കിലൂടെ ഒഴുകിവരുന്ന തോട് പാ൪ക്കിനുള്ളിലെ കമ്പനികൾ പുറന്തള്ളുന്ന മാലിന്യവും വഹിച്ചാണ് പുറത്തേക്കൊഴുകുന്നത്. കഴക്കൂട്ടത്തെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യം തോട്ടിലേക്ക് നിക്ഷേപിക്കുന്നു. പ്രദേശത്തെ ലേബ൪ ക്യാമ്പുകളിൽ നിന്ന് മനുഷ്യവിസ൪ജ്യമുൾപ്പെടെയുള്ളവയും തെറ്റിയാറിലേക്ക് എത്തുന്നു.അമ്പലത്തുംകര, കുമുഴിക്കര, ഇലപ്പക്കുഴി പ്രദേശവാസികളുടെ പ്രധാന ആശ്രയമായ ജലസ്രോതസ്സാണ് തെറ്റിയാ൪. തെറ്റിയാറിൻെറ ഇരുകരകളിലും വസിക്കുന്നവ൪ദു൪ഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. പുഴ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.