പെട്രോനെറ്റിന്‍െറ ഓഹരി വാങ്ങാന്‍ ഖത്തര്‍ പെട്രോളിയം രംഗത്ത്

ദോഹ: ഇന്ത്യയിലെ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) ഇറക്കുമതി കമ്പനിയായ  പെട്രോനെറ്റ് എൽ.എൻ.ജിയിൽ ഓഹരിയെടുക്കാൻ ഖത്ത൪ പെട്രോളിയം (ക്യു.പി) രംഗത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി കമ്പനിയായ പെട്രോനെറ്റിൻെറ 5.2 ശതമാനം ഓഹരി വാങ്ങാനാണ് ക്യു.പി താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.
 ഇതാദ്യമായാണ് ഒരു എൽ.എൻ.ജി ഉൽപ്പാദകരാജ്യം എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്ന കമ്പനിയിൽ ഓഹരിയെടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നത്. പെട്രോനെറ്റിൽ തങ്ങൾള്ള 5.2 ശതമാനം ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്നതായി ഏഷ്യൻ ഡെലപ്മെൻറ് ബാങ്ക് (എ.ഡി.ബി) കഴിഞ്ഞവ൪ഷം പ്രഖ്യാപിച്ചിരുന്നു. ഈ ഓഹരിയാണ് ക്യു.പിയുടെ അനുബന്ധ സ്ഥാപനമായ ഖത്ത൪ പെട്രോളിയം ഇൻറ൪നാഷനലിന് ഇപ്പോൾ പെട്രോനെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 50 ശതമാനം ഓഹരിയുണ്ടെങ്കിലും പെട്രോനെറ്റ് സ്വകാര്യ കമ്പനിയായാണ് രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. ഓയിൽ സെക്രട്ടറിയാണ് കമ്പനിയുടെ ചെയ൪മാൻ.
എ.ഡി.ബി വിൽക്കുന്ന ഓഹരികൾ വാങ്ങാൻ നേരത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, എണ്ണ പ്രകൃതി വാതക കോ൪പറേഷൻ (ഒ.എൻ.ജി.സി), ഭാരത് പെട്രോളിയം, ഗെയിൽ എന്നിവ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പെട്രോനെറ്റിനെ പൊതുമേഖലാ കമ്പനിയുടെ സ്വഭാവത്തിലേക്ക് മാറ്റുമെന്നതിനാൽ എണ്ണമന്ത്രാലയം ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു.
ക്യു.പിക്ക് 70 ശതമാനം ഓഹരി പങ്കാളിത്തമുള്ള റാസ്ഗ്യാസ്, ദീ൪ഘകാല കരാറിൻെറ അടിസ്ഥാനത്തിൽ പ്രതിവ൪ഷം 75 ലക്ഷം ടൺ എൽ.എൻ.ജി പെട്രോനെറ്റ് വഴി ഇന്ത്യക്ക് നൽകിവരുന്നുണ്ട്. കൊച്ചിയിൽ വല്ലാ൪പാടത്തടക്കം നി൪മിക്കുന്ന പുതിയ ടെ൪മിനലുകളിലേക്കുള്ള എൽ.എൻ.ജി വിതരണം പെട്രോനെറ്റ് വഴിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.