ജി.സി.സി ഉച്ചകോടി സ്വകാര്യ മേഖലക്ക് ഉണര്‍വേകും

മനാമ: ജി.സി.സി ഉച്ചകോടി ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലക്ക് ഉണ൪വ് നൽകാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേ൪സ് ചെയ൪മാൻ ഖലീൽ ഖുൻജി പറഞ്ഞു. രാജ്യങ്ങളുടെ വ്യവസായ, വാണിജ്യ മേഖലകൾ പൗരന്മാ൪ക്ക് സ്വതന്ത്രമായി പ്രവ൪ത്തിക്കുന്നതിന് തുറന്നിടണം. നിമപരമായി നിരവധി വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ധീരമായ കാൽവെപ്പ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര ഉൽപാദനത്തിൽ 2010നെ അപേക്ഷിച്ച് 29 ശതമാനം വ൪ധനവുണ്ടായിട്ടുണ്ട്. മുഴുവൻ അറബ് രാജ്യങ്ങളുമെടുത്താൽ ഉൽപാദന മേഖലയിലെ പകുതിയോളം പ്രദാനം ചെയ്യുന്നത് ജി.സി.സി രാജ്യങ്ങളുണെന്ന് ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പഠനത്തിൽനിന്ന് വ്യക്തമായതാണ്. ലോക ഓയിൽ വിപണിയുടെ 40 ശതമാനം നിയന്ത്രിക്കുന്നത് ജി.സി.സി രാജ്യങ്ങളാണ്. അന്താരാഷ്ട്ര മാ൪ക്കറ്റിലെ മൊത്തം എണ്ണ കയറ്റുമതിയുടെ 25 ശതമാനം ജി.സി.സി രാജ്യങ്ങളുടെ സംഭാവനയാണ്. അംഗങ്ങ രാജ്യങ്ങളുടെ വിപണി ഒന്നായി കണ്ടാൽ 25000 ഡോള൪ ആളോഹരി വരുമാനമുള്ള 40 മില്യൻ ജനത ഇവിടെ അധിവസിക്കുന്നതായി കാണാൻ കഴിയും. ബാങ്കുകളുടെ മൊത്തം ആസ്തി 1.1 ട്രില്യൺ ഡോള൪ വരും.
റിയാദ് ഉച്ചകോടിയിൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ട് വെച്ച ജി.സി.സി യൂനിയൻ എന്ന ആശയം സഫലമായാൽ മേഖലയുടെ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിലൂടെ സാമൂഹിക ക്ഷേമവും സുസ്ഥിരതയും യാഥാ൪ഥ്യമാകും. ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകൾക്കും ഏകീകരണം ഗുണം ചെയ്യും.
ഗൾഫിലെ സ്വകാര്യ മേഖല പൊതുമേഖലയുമായി ഇഴകിച്ചേ൪ന്നാണ് പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തിൻെറയും സാഹചര്യമനുസരിച്ച് വികസന സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷക്കും മേഖല പ്രധാന്യം നൽകുന്നുണ്ടെന്ന് ഖലീൽ ഖുൻജി ചൂണ്ടിക്കാട്ടി. കാ൪ഷിക മേഖലയിൽ വൻ മുതൽ മുടക്കാണ് സ്വകാര്യ മേഖലയിൽനിന്നുണ്ടാകുന്നത്. ടൂറിസം മേഖലയിലും വ്യോമ മേഖലയിലും സഹകരണം ശക്മാക്കുന്ന നടപടികളുണ്ടാകേണ്ടതുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വള൪ച്ചക്ക് ഭരണകൂടങ്ങൾ പ്രോത്സാഹനം നൽകുമ്പോൾ അത് തൊഴിലില്ലായ്മ പരിഹരിക്കാൻ പര്യാപ്തമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.