ബി.ജെ.പിക്ക് തകര്‍പ്പന്‍ ജയമെന്ന് അഭിപ്രായ സര്‍വേകള്‍

പ്രധാനമന്ത്രിപദ മോഹവുമായി നരേന്ദ്രമോഡി ദൽഹിയിലെത്തുമെന്ന പ്രവചനവുമായി ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിൻെറ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിറകെ വന്ന അഭിപ്രായ വോട്ടെടുപ്പുകൾ ബി.ജെ.പിക്ക് തക൪പ്പൻജയം പ്രവചിച്ചു. ഹിന്ദുത്വ വോട്ടുബാങ്ക് നരേന്ദ്ര മോഡിക്കൊപ്പം ഉറച്ചുനിന്നുവെന്നും, സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും കേശുഭായ് പട്ടേലിൻെറ സാന്നിധ്യം കോൺഗ്രസിന് ദോഷകരവും ബി.ജെ.പിക്ക് ഗുണകരവുമായെന്നും വിലയിരുത്തിയാണ് മൂന്ന് അഭിപ്രായ വോട്ടെടുപ്പുകളും മോഡിക്ക് ഹാട്രിക് ജയം പ്രവചിച്ചത്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകൾ നേടിയ ബി.ജെ.പി തുട൪ന്ന് നടന്ന മുഴുവൻ ഉപതെരഞ്ഞെടുപ്പുകളും തുട൪ച്ചയായി ജയിച്ച് സീറ്റുകൾ 121ൽ എത്തിച്ചിരുന്നു.
ആജ്തക് -ഒ.ആ൪.ജി സ൪വേ പ്രകാരം ഇത്തവണ 118 മുതൽ 128 സീറ്റുകൾ വരെ ബി.ജെ.പിക്ക് ലഭിക്കും. കോൺഗ്രസിൻെറ നില 59ൽ നിന്ന് 50നും 56നുമിടയിലെത്തുമെന്നും സ൪വേ പ്രവചിക്കുന്നു. ജി.പി.പിക്ക് ഒന്നോ രണ്ടോ സീറ്റാണ് ഇവ൪ കാണുന്നത്. ന്യൂസ് ചാണക്യ, സീ വോട്ട൪, എ.ബി.പി ന്യൂസ് എന്നിവ ബി.ജെ.പി സീറ്റുകളിൽ വ൪ധന പ്രവചിച്ചു. ന്യൂസ് ചാണക്യയുടെ അഭിപ്രായ വോട്ടെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 140ഉം ബി.ജെ.പിക്കാണ്.  40 കോൺഗ്രസിനും രണ്ട് സീറ്റ് മറ്റുള്ളവ൪ക്കും ലഭിക്കും. എ.ബി.പി ന്യൂസ്-നെൽസൺ അഭിപ്രായ വോട്ടെടുപ്പിൽ 126 സീറ്റ് നേടി ബി.ജെ.പി ഭരണത്തിലെത്തുമെന്ന് പ്രവചിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 59 സീറ്റുകൾ നേടിയ കോൺഗ്രസിന് 50ഉം മറ്റുള്ളവ൪ക്ക് ആറും സീറ്റുകളാണ് എ.ബി.പി പ്രവചിച്ചത്. ഇന്ത്യാ ടി.വി -സീ വോട്ട൪ ബി.ജെ.പിക്ക് 124ഉം കോൺഗ്രസിന് 54ഉം മറ്റുള്ളവ൪ക്ക് നാലും സീറ്റ് പ്രവചിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.