ഉപഭോക്തൃ സേവനത്തില്‍ പുതിയ ചുവടുവെപ്പുമായി സൗദിയ

റിയാദ്: ഉപഭോക്താക്കളുടെ തൃപ്തിയും ആത്മവിശ്വാസവും നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യാത്രക്കാരുടെ സേവനത്തിന് പുതിയ ചുവടുവെപ്പുകളുമായി സൗദിയ ഇതര വിമാനക്കമ്പനികൾക്ക് മാതൃകയാകുന്നു. യാത്രക്കാരുടെ അന്വേഷണങ്ങളിൽ തൃപ്തികരമായ മറുപടി നൽകുന്നതിനും അവരുടെ പരാതികളും പരിഭവങ്ങളും താമസം വിനാ പരിഹരിക്കുന്നതിനും ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിനും ഉപഭോക്തൃ സേവന വകുപ്പിൽ കൂടുതൽ ജോലിക്കാരെ നിയമിക്കുകയും സാങ്കേതിക സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തതായി പബ്ളിക് റിലേഷൻ എക്സിക്യൂട്ടീവ് അസി. ഡയറക്ട൪ അബ്ദുല്ല മുശ്ഇബ് അൽഅജ്ഹ൪ അറിയിച്ചു. യാത്രക്കാ൪ക്ക് ഏററവും മുന്തിയ സേവനവും സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സൗദിയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരാതികളും നി൪ദേശങ്ങളും സ്വീകരിക്കുന്നതിനും ആവശ്യമായ വിശദീകരണങ്ങൾ നൽകുന്നതിനും 920003777 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെടാം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവ൪ ഈ നമ്പറിലാണ് വിളിക്കേണ്ടത്. രാവിലെ എട്ടു മുതൽ വൈകീട്ട് ഒമ്പതു വരെ പ്രവ൪ത്തിക്കുന്ന കസ്റ്റമ൪ സ൪വീസ് ശനി മുതൽ വെള്ളി വരെയുള്ള എല്ലാദിവസങ്ങളിലും പ്രവ൪ത്തനനിരതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതികളും നി൪ദേശങ്ങളും എഴുതി നൽകുന്നതിന് പ്രത്യേകം സജ്ജമാക്കിയ അപേക്ഷഫോറം യാത്രക്കാ൪ക്ക് വിമാനത്തിനുള്ളിൽനിന്ന് തന്നെ ലഭിക്കും. അത് എയ൪സ൪വീസ് സൂപ൪വൈസ൪ക്കോ ആഭ്യന്തര-വിദേശപോ൪ട്ടുകളിലുള്ള ഡയറക്ട൪മാ൪ വശമോ സമ൪പ്പിക്കാവുന്നതാണ്. യാത്രക്കാരുടെ പരാതികളും നി൪ദേശങ്ങളും സ്വീകരിക്കുന്നതിൽ സൗദിയക്ക് അതീവ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സൗദിയയിൽ ആത്മവിശ്വാസവും താൽപര്യവും ഉണ്ടാകുന്നതിന്  ഉപഭോക്തൃസേവനത്തിൽ പുതിയ ശൈലിയും രീതിയും സ്വീകരിക്കുകയാണെന്ന് സൗദിയ വാണിജ്യവിഭാഗം എക്സിക്യൂട്ടീവ് അസി. ഡയറക്ട൪ യൂസുഫ് അബ്ദുൽഖാദിൽ അത്വിയ്യ വ്യക്തമാക്കി. ഈ വ൪ഷം സൗദിയ യാത്രക്കാരിൽനിന്നു 18,368 പരാതികൾ ലഭിച്ചു. ഇതിൽ 12, 659 പേ൪ക്ക് പത്ത് ദശലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി. ഇവയിൽ ആഭ്യന്തര-വിദേശ യാത്രക്കുള്ള ടിക്കറ്റുകൾ, ചെക്കുകൾ, ഉപഹാരങ്ങൾ എന്നിവയുൾപ്പെടും. പരാതികൾ കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിൻെറ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.